മകന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ നിസ്സഹായായി അമ്മ; മിഥുനെ അവസാനമായി കണ്ട് അമ്മ സുജ; നൊമ്പരക്കാഴ്ചയായി വീട്

കൊല്ലം: തേ​വ​ല​ക്ക​ര സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മി​ഥു​ന്‍റെ മൃ​ത​ദേ​ഹം‌‌ വീ​ട്ടി​ലെ​ത്തി​ച്ചു. ഓ​ടി​ക്ക​ളി​ച്ചു ന​ട​ന്ന അ​തേ വ​ഴി​യി​ലൂ​ടെ ചേ​ത​ന​യ​റ്റ് വി​ള​ന്ത​റ​യി​ലെ വീ​ട്ടി​ലേ​ക്ക് മി​ഥു​നെ​ത്തി​യ​ത് നാ​ടി​നെ മു​ഴു​വ​ൻ ക​ണ്ണീ​രി​ലാ​ഴ്ത്തിയിരിക്കുകയാണ്. ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. മി​ഥു​ന് അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ നൂ​റു​ക​ണ​ക്കി​ന് ആളുകൾ വീട്ടിലേക്ക് ഒഴുകിയെത്തി. മകന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ ഒന്നും ഉരിയാടാതെ കണ്ണീർ പൊഴിച്ചാണ് അമ്മ സുജയിരിക്കുന്നത്. പൊട്ടിക്കരയാൻ പോലും ശേഷിയില്ലാതെയാണ് മകനരികിൽ അമ്മയിരിക്കുന്നത്. തു​ർ​ക്കി​യി​ൽ നി​ന്നു​മാ​ണ് സു​ജ നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്.

സ്കൂളിലെ പൊതുദർശനത്തിനും വൻജനാവലി ഒഴുകിയെത്തി. സംസ്കാരം വൈകിട്ട് 4 മണിയോടെ നടക്കും. സം​ഭ​വ​ത്തി​ൽ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്ത​രു​തെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​പ​ടി​യെ​ടു​ത്തെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

കു​റ്റം ചെ​യ്ത​വ​ർ​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്കും. മ​ര​ണ​വീ​ട്ടി​ൽ പോ​കു​ന്ന മ​ന്ത്രി​മാ​രു​ടെ വാ​ഹ​ന​ത്തി​ന് മു​ന്നി​ലാ​ണ് ക​രി​ങ്കൊ​ടി​യു​മാ​യി ആ​ത്മ​ഹ​ത്യാ സ്‌​ക്വാ​ഡു​പോ​ലെ ചി​ല​ർ എ​ടു​ത്തു​ചാ​ടു​ന്ന​തെ​ന്ന് മ​ന്ത്രി വി​മ​ർ​ശി​ച്ചു. ഇ​ത് ന​ല്ല രീ​തി​യ​ല്ല. മ​റ്റൊ​രു ര​ക്ത​സാ​ക്ഷി​യെ​ക്കൂ​ടി സൃ​ഷ്ടി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *