കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിറടക്കമുള്ളവർ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. സൗബിന് പുറമേ പിതാവ് ബാബു ഷാഹിര്‍, സിനിമയുടെ സഹനിർമാതാവ് ഷോണ്‍ ആന്റണി എന്നിവരാണ് മരട് പൊലീസിന് മുന്നിൽ ഹാജരാവുക. ജൂൺ ഇരുപതിന് ഹാജരാകാൻ നേരത്തെ മൂന്ന് പ്രതികൾക്കും പൊലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും, പ്രതികളോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു. അരൂര്‍ സ്വദേശി സിറാജില്‍ നിന്ന് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് സൗബിനടക്കമുള്ളവർക്കെതിൽ മരട് പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു