*ലുലു തായ് ഫിയാസ്റ്റയ്ക്ക് പ്രൗഡഗംഭീര തുടക്കം
കൊച്ചി: സിനിമ മാത്രമല്ല, പാചകത്തിലും തന്റെ മിടുക്ക് തെളിയിക്കുകയാണ് ഡേവിയേട്ടൻ! ജോജു ജോർജ് നായകനായ പണിയിലെ ഡേവിയേട്ടനായി പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടൻ ബോബി കൂര്യനാണ് കൊച്ചി ലുലുമാളിൽ തുടങ്ങിയ തായി ഫെസ്റ്റിയയിൽ തകർപ്പൻ ഷെഫായത്. തായി ഭക്ഷണമേളയുടെ ഉദ്ഘാടകനായി എത്തിയ താരം തന്നെ ഷെഫിന്റെ തൊപ്പിയണിഞ്ഞ് പാചകം ഏറ്റെടുത്തു. സഹായത്തിന് ലുലുവിന്റെ തായി ഷെഫും ഒപ്പം കൂടി.

തായ് സ്പെഷ്യൽ കൊഞ്ച് കറി ലൈവായി പാചകം ചെയ്തപ്പോൾ വേറിട്ട കാഴ്ചയായി ലുലു തായ് മേള മാറി. നടനൊപ്പം അതിഥിയായി എത്തിയ സംഗീതജ്ഞൻ ബി മുരളീകൃഷ്ണന്റെ പാട്ടും ലൈവായി മേളയിലൊരുങ്ങി. ലുലു സംഘടിപ്പിച്ച തായി ഭക്ഷണ ഫെസ്റ്റ് വേറിട്ട അനുഭവമാണെന്ന് ബോബി കൂര്യൻ പാചകത്തിന് ശേഷം പ്രതികരിച്ചു.

തത്സമയ പാചകത്തിന് ശേഷം ഹൈപ്പർ മാർക്കറ്റിലെത്തിയ സന്ദർശകർക്ക് ബോബി കൂര്യൻ തന്നെ വിഭവം വിളമ്പി നൽകി. തായ് ലൻഡിന്റെ ഭക്ഷണ വൈവിദ്ധ്യങ്ങളുടെ വിപുലമായ ശ്രേണിയൊരുക്കിയാണ് ലുലു തായ് ഫിയസ്റ്റയ്ക്ക് ലുലു മാളിൽ തുടക്കം കുറിച്ചത്. കൊച്ചി, കോട്ടയം മാളുകളിലായിട്ടാണ് തായ് ഭക്ഷ്യമേള അരങ്ങേറുന്നത്. ഇന്ത്യ – തായ്ലാൻഡ് സഹകരണത്തിലും, സാംസ്കാരിക- വാണിജ്യ ഇടപെടലുകളിൽ നിർണായകമായി ഫെസ്റ്റ് മാറും