ചാലക്കുടി : ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി ജയിലിലാക്കിയ കേസിൽ ഗൂഢാലോചന നടത്തിയ ബന്ധു ലിവിയ ജോസിനെ ഇന്ന് കേരളത്തിൽ എത്തിക്കാൻ നീക്കം. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയാണ് ലിവിയ ജോസ്.
ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു ലിവിയ. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീലയുടെ വിദേശയാത്ര മുടക്കാന്‍ വ്യാജ ലഹരി കേസില്‍ പ്രതിയാക്കുകയായിരുന്നു. വ്യാജ ലഹരിക്കേസിൽ പ്രതിയായ ഷീല സണ്ണി ജയിലിലായിരുന്നു. ലഹരിവസ്തുക്കളല്ല പിടികൂടിയതെന്ന് ഫൊറൻസിക് റിപ്പോർട്ട് വന്നതിന് പിന്നാലെ ഇവരെ കുറ്റ വിമുക്തയാക്കി.