സാന്ദ്രാതോമിസിനെതിരെ മാനനഷ്ടക്കേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

ലച്ചിത്ര നിർമാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ്. സാന്ദ്രതോമസ് നവമാധ്യമങ്ങളിലൂടെ ഉൾപ്പെടെ തന്നെ അപമാനിച്ചുവെന്നാണ് ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരിൽ നിന്ന് പണം വാങ്ങി മലയാളത്തിലെ നിർമാതാക്കൾക്ക് നൽകി ലിസ്റ്റിൻ സിനിമയെ നശിപ്പിക്കുന്നുവെന്ന് സാന്ദ്ര ആരോപിച്ചിരുന്നു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫനെതിരെ ഗുരുതര ആരോപണം സാന്ദ്രാതോമസ് ഉന്നയിച്ചിരുന്നത്. എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ലിസ്റ്റിൻ കേസ് നൽകിയത്.

നേരത്തെ നിർമാതാക്കളുടെ സംഘടനയിൽ ഇരിക്കെതന്നെ നിർമ്മാതാക്കൾക്കതിരെ ഗുരുതര ആരോപണം ഉന്നയിച്ച സാന്ദ്രാ തോമിസിനെ സംഘടനയിൽ നിന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയിരുന്നു. പിന്നാലെ സംഘടനാ ഭാരവാഹികൾക്കെതിരെ സ്വതന്ത്രമായി പരാതിനൽകുകയും ചെയ്തിരുന്നു. മാത്രമല്ല സമൂഹ മാധ്യമത്തിലൂടെയും നിരവധി ഓൺലൈൻ മാധ്യമങ്ങളിലൂടെയും സാന്ദ്ര തോമസ് ഇവരിൽ പലർക്കുമെതിരെ കേസ് നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ നിർമാതാക്കൾ പെരുമാറി എന്ന് കാണിച്ചാണ് പരാതി നൽകിയത്. ഇതിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് ലിസ്റ്റിൻ സ്റ്റീഫനെതിരെ സാന്ദ്ര നിലപാട് കടുപ്പിച്ചത്. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരനായ ചൌധരിയുടെ മാനസപുത്രമാമ് ലിസ്റ്റിൻ സ്റ്റീഫനെന്നും അയാൾക്ക് ലേണ്ടി ലിസ്റ്റിൻ സിനിമാ വ്യവസായത്തെ തർക്കുകയാണെന്നും ലിസ്റ്റിനെ വിളിപ്പാട് അകലെ നിർത്തണമെന്നുമായിരുന്നു സാന്ദ്രാ തോമസിന്റെ പോസ്റ്റ്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചത് മാനഹാനിയുണ്ടാക്കിയെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ ഹർജിയിൽ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *