തിരുവനന്തപുരം: കീം പരീക്ഷാഫല വിവാദത്തിൽ സർക്കാർ ഇടപെടലുകൾ സദുദ്ദേശ പരമെന്ന് വിശദീകരിച്ച് ഉന്നത വിദ്യഭ്യാസമന്ത്രി ആർ. ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമമെന്നും മന്ത്രി വിശദീകരിച്ചു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചത്.
പരീക്ഷയെ ബാധിക്കുന്ന വിഷയം അല്ല ഇതെന്നും മന്ത്രി പറഞ്ഞു. തന്റേത് അല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുത് എന്ന് കരുതി ചെയ്തതാണ്. ഇനിയും അഡ്മിഷൻ പ്രക്രിയ വൈകരുത് എന്ന് കണ്ട് ചെയ്തതാണ്. എക്സ്പർട്ട് കമ്മറ്റി പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ, അത്തരം കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്ന്മന്ത്രി വ്യക്തമാക്കി. നിങ്ങൾ സി ഐ .ഡികൾ ആണല്ലോ എന്നും മന്ത്രി പ്രതികരിച്ചു. ധൃതി വേണോ വേണ്ടയോ എന്നല്ല നീതി ഉറപ്പാക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും മന്ത്രി പ്രതികരിച്ചു.