നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നടത്തുന്ന ഇടപെടലിനെ പ്രശംസിച്ച് ലോകമെങ്ങുമുള്ള മലയാളികൾ രംഗത്തെത്തുകയാണ്. തൂക്കുക.റിന്റെ മുന്നിൽ നിന്നും ഉസ്താദ് രക്ഷിച്ചത് സ്വന്തം സമുദായമോ മതമോ നോക്കാതെ മനുഷ്യനെ മാത്രം കണ്ടാണ്. മനുഷ്യനന്മയുടെ പര്യായമായി കേരളം മാറുമ്പോൾ പ്രശംസിച്ച് രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ രംഗത്തെത്തിക്കഴിഞ്ഞു. യെമനി സൂഫി ഇസ്ലാമിക പണ്ഡിതനുമായ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസ് മുഖാന്തരം കാന്തപുരം നടുത്തുന്ന ഇടപെടൽ പുതിയ പ്രതീക്ഷ നൽകുന്നതാണെന്നും ശ്രമങ്ങൾ വിജയകരമാകാൻ കേരളം ഒറ്റക്കെട്ടായി പ്രാർഥിക്കുന്നുവെന്നാണ് നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കാന്തപുരം ഉസ്താദിന്റെ ഇടപെടലിനെ ശശി തരൂർ എം.പി അഭിനന്ദിച്ചത്. കാന്തപുരത്തിന്‍റെ ഇടപെടലാണ് നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി മാറ്റിവെക്കുന്നതിൽ നിർണായകമായത്. രണ്ടു ദിവസമായി കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബവും മറ്റു പ്രമുഖരും യെമനിൽ യോഗം ചേർന്നിരുന്നതായും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചതായി കാന്തപുരം മുസ്‌ലിയാരും വ്യക്തമാക്കി. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയായ നിമിഷ പ്രിയ, യെമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിക്കാനും വെറുപ്പും വിദ്വേഷവും വളർത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനമെന്ന് നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് ആദരണീയനായ കാന്തപുരം ഉസ്താദെന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചു. അതേ സമയം നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയ വിധി ആശ്വാസജനകമെന്ന് പ്രതികരിച്ചാണ് രംഗത്തെത്തിയത്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി കുറിച്ചത്.
കാന്തപുരം ഉസ്താദിന്റെ ഇടപെടലിനെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തുടങ്ങി ഇന്ത്യൻ നയതന്ത്ര രംഗത്തെ പ്രമുഖർ ഉൾപ്പടെ രംഗത്തെത്തുന്ന കാഴ്ചയാണ് തെളിയുന്നത്. കേസിന് അന്തിമമായ വിധിയെത്തിയില്ലെങ്കിലും വിധിയെ സ്വാഗതം ചെയ്യുന്നതായും ഒരു മനുഷ്ജീവനാണ് വലുതെന്നും അറിയിച്ചാണ് കാന്തപുരം അബുബക്കർ ഉസ്താദിന്റെ പ്രതികരണം എത്തിയത്. സ്ലാം മനുഷ്യത്വത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന മതമാണ്. നിമിഷപ്രിയയുടെ കാര്യത്തിൽ സാധ്യമായത് ചെയ്യണമെന്ന് യമനിലെ പണ്ഡിതരോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. യമനിലെ പണ്ഡിതന്മാരും ജഡ്ജിമാരും കൂടിയാലോചിച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കാൻ ഉത്തരവിട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എം.ബസിയും മനുഷ്യാവകാശ സംഘടനകളും നിരന്തരമായി നടത്തിയ ഇടപെടുലകൾക്കൊപ്പം എന്നും ഓർത്ത് വെയ്ക്കാവുന്ന പേരാണ് കാന്തപുരം ഉസ്താദിന്റെ ധീരമായ ഇടപെടലും സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രവർത്തനങ്ങളും.