ഡൽഹി: സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കാനായി അമേരിക്കയിൽ നിന്ന് ഇന്ത്യ 3 അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തിക്കുന്നു.ജൂലൈ 21 ന് അമേരിക്കയിൽ നിന്നുള്ള ഏറ്റവും അക്രമകാരിയായ അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തുമെന്നാണ് കേന്ദ്ര പ്രതിരോധ വൃത്തങ്ങൾ അറിയിക്കുന്നത്. ഇന്ത്യയ്ക്ക് അമേരിക്കയിൽ നിന്ന് ദീർഘകാലമായി കാത്തിരുന്ന അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെ ആദ്യ ശേഖരം ലഭിക്കുന്നതോടെ ഇത് പാക് ബോർഡർ പ്രദേശങ്ങളിലേക്ക് വിന്യസിക്കാനാണ് സാധ്യത. ‘വായൂ ടാങ്കുകൾ’ എന്നും അറിയപ്പെടുന്ന എഎച്ച് -64 ഇ യുടെ നൂതന ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ എത്തിക്കുമെന്നാണ് അറിയിപ്പ്.
രാജസ്ഥാനിലെ ജോധ്പൂരിൽ സൈന്യം ആദ്യത്തെ അപ്പാച്ചെ സ്ക്വാഡ്രൺ എത്തിച്ച് 15 മാസത്തിനു ശേഷമാണ് സേനയുടെ ആയുധ വിന്യാസം ശക്തിപ്പെടുത്തുന്നത്. . ഇന്ത്യൻ വ്യോമസേനയുടെ രണ്ട് സ്ക്വാഡ്രണുകൾ ഇതിനകം സജീവമാണ് – ഒന്ന് പത്താൻകോട്ടിലും മറ്റൊന്ന് ജോർഹട്ടിലുമാണ് വിന്യസിച്ചിട്ടുള്ളത്. 2015 ൽ യുഎസ് സർക്കാരുമായും ബോയിംഗുമായും ഉണ്ടാക്കിയ കരാർ പ്രകാരം ഇന്ത്യൻ വ്യോമസേന 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങിയിരുന്നു. 2020 ജൂലൈയിൽ 22 അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുടെയും വിതരണം യുഎസ് വ്യോമസേനയ്ക്ക് പൂർത്തിയാക്കി ഇന്ത്യക്ക് കൈമാറുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോൾ, ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിനുള്ള 600 മില്യൺ ഡോളറിന്റെ കരാറിൽ ഇന്ത്യയുമായി ഒപ്പുവച്ചു. ഇതിനനുസരിച്ച്, 2024 മെയ് മുതൽ ജൂൺ വരെ ഘട്ടത്തിലായിരുന്നു ഉടമ്പടി പ്രകാരം ഇന്ത്യക്ക് കൈമാറാൻ പദ്ധതിയിട്ടത്. എന്നാൽ ഇത് വൈകുകയായിരുന്നു.