മേഘവിസ്ഫോടനത്തിൽ വിറങ്ങലിച്ച് ഹിമാചൽപ്രദേശ്;22 മരണം ;കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു.

ഹിമാചൽപ്രദേശ് : ഹിമാചൽ പ്രദേശിൽ നാശം വിതച്ച് കനത്ത മഴയും മേഘവിസ്ഫോടനവും. ഹിമാചലിൽ 11 സ്ഥലങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. മാണ്ഡി ജില്ലയിൽ മാത്രം 7 സ്ഥലങ്ങളിൽ മേഘവിസ്ഫോടനം റിപ്പോർട്ട് ചെയ്തു. 22 പേരുടെ മരണം സ്ഥിരീകരിച്ചു. മുപ്പതിലധികം പേരെ കാണാതായി.എൻഡിആർഎഫും എസ്ഡിആർഎഫും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

കനത്ത മഴയെത്തുടർന്ന് വീടുകൾ, പശുത്തൊഴുത്തുകൾ, വാഹനങ്ങൾ എന്നിവയെല്ലാം വെള്ളത്തിൽ മുങ്ങി. റോഡുകൾ തകർന്നു. സാധാരണക്കാരുടെ ജീവിതവും തടസ്സപ്പെട്ടു. ഹിമാചലിൽ 406 റോഡുകൾ അടച്ചു. ഏകദേശം 1500 ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി വിതരണം നിലച്ചു.കുടിവെള്ള പ്രശ്‌നവും രൂക്ഷമാണ്. ഹിമാചലിലെ പല ജില്ലകളിലും തുടർച്ചയായി കനത്ത മഴ പെയ്യുന്നുണ്ട്. സാന്ദോളിൽ 223 മില്ലി ലിറ്റർ മഴ പെയ്തതായി കാലാവസ്ഥാ കേന്ദ്രം പറയുന്നു. ധൗള കുവാനിലും കാംഗ്രയിലും കനത്ത മഴ പെയ്തതിനാൽ താപനിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *