കാലവര്‍ഷം ശക്തമാകുന്നു, രണ്ട് ദിവസം കൂടി കനത്ത മഴ

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു. ഇന്നും ശക്തമായ മഴയ്ക്കാണ് സാധ്യത. വടക്കന്‍ ജില്ലകളിലാണ് മഴ കൂടുതല്‍ രൂക്ഷമാവുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ന് കാസര്‍ക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്.

വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വടക്കന്‍ കര്‍ണാടകയ്ക്കു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാലും കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തിലുമാണ് ഇത്. കാറ്റിന്റെ ശക്തി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലാകുമെന്നതിനാല്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.

തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.. മലയോര മേഖലയിലുള്ളവര്‍ക്കും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടാവാന്‍ സാധ്യതയുള്ളതിനാണ് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *