വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു

ആലപ്പുഴ : തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു.

പല്ലന സ്വദേശി സുഖ്ദേവ്(70) ൻ്റെ മൃതദേഹം ആണ് കണ്ടെടുത്തത്. ഫയർ ഫോഴ്സും കോസ്റ്റൽ പോലീസും ചേർന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്

ഇന്ന് രാവിലെ തോട്ടപള്ളിയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ പമ്പാ ഗണപതി വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്.കൂടെ ഉണ്ടായിരുന്നവർ നീന്തി രക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *