ശതകോടീശരനായിട്ടും സഹജീവികളോടുള്ള എളിമയും സ്നേഹവും കണ്ടോ? വീൽ ചെയറിലെത്തിയ സ്ഥലം ഉടമയെ ചേർത്ത് പിടിച്ച് യൂസഫലി; സോഷ്യൽ മീഡിയയിൽ തരം​ഗമായി ദൃശ്യങ്ങൾ

മക്ക : മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വ്യവസായി എന്നതിന് ഒറ്റ ഉത്തരമേയുള്ളുഅതം.ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ്. മുഷ്യസ്നേഹ പ്രവർത്തനങ്ങൾ കൊണ്ടും ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും എം.എ യൂസഫലിയുടെ ഇടപടെൽ എന്നും ശ്രദ്ധേയമാണ്. തന്റെ ജീവനക്കാരന്റെ മയ്യത്ത് തോളിലേന്തിയതും, തൂക്കു കയർ വിധിക്കപ്പെട്ട ബെക്സ് കൃഷ്ണ എന്ന യുവാവിനെ രക്ഷപ്പെടുത്തി പുതു ജീവിതത്തിലേക്ക് കൊണ്ടുവന്നതും മലയാളികൾ മറന്നിട്ടില്ല. ഇപ്പോഴിതാ ലുലു ​ഗ്രൂപ്പ് ചെയർമാന്റെ സ്നേഹത്തിന്റേയും അനുകമ്പയുടേയും മറ്റൊരു ദൃശ്യം കൂടി പുറത്തുവരികയാണ്. കഴിഞ്ഞ ദിവസം ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോറായ ലോട്ടിന്റെ മൂന്ന് പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്ന വേളയിലാണ് ലുലു ലോട്ടസ് സ്റ്റോൾ തുറന്ന സ്ഥലത്തിന്റെ ഉടമയായ എഞ്ചിനീയർ അബ്ദുൽ അസീസ് അൽ സിന്ദി എം.എ യൂസഫലിയുടെ ക്ഷണപ്രകാരം എത്തിയത്.

ശാരീരിക അവശതയുള്ള അദ്ദേഹത്തെ വീൽചെയറിൽ ഇരുത്തിയപ്പോൾ പുതിയ ലുലു സ്റ്റോറിന്റെ കാഴ്ചകൾ കാണിക്കാൻ എം.എ യൂസഫലി തന്നെ മുൻകൈ എടുത്തു. സ്ഥലം ഉടമയെ വീൽ ചെയറിലിരുത്തി സ്ഥലം ചുറ്റിക്കാണിപ്പിച്ചപ്പോൾ അദ്ദേഹത്തിന് അതിയായ സന്തോഷമായിരുന്നു. ലുലു സ്റ്റോറിലെ ഓരോ സെക്ഷനും ലുലു ​ഗ്രൂപ്പ് മേധാവി തന്നെ വിൽ ചെയർ ഉരുട്ടിയാണ് അദ്ദേഹത്തെ കാണിച്ചും വിവരിച്ചും നൽകിയത്. മനുഷ്യസ്നേഹപരമായ ലുലു ​ഗ്രൂപ്പ് ചെയർമാന്റെ ഇടപെടലും എളിമയും സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
മക്ക, കിഴക്കൻ പ്രവിശ്യയിലെ സൈഹാത്ത്, റിയാദ് എന്നിവിടങ്ങളില്ലാണ് പുതിയ ലോട്ട് സ്റ്റോറുകള്‍.തുറന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പാർട്ണർഷിപ്പ്‌സ് ജനറൽ മാനേജർ ഡോ. വലീദ് ബാസുലൈമാൻ ലോട്ടിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മക്ക മുനിസിപ്പാലിറ്റി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്ലാനിങ്ങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസർ അത്തർ ഷെയ്ഖ് ഇബ്രാഹിം അൽ റിഫാഇ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

സൗദി അറേബ്യയുടെ വിഷന് 2030 ന് പിന്തുണ നൽകുകയാണ് ലുലുവെന്നും ഉപഭോക്താകളുടെ വാല്യു ഷോപ്പിങ്ങ് ആവശ്യകത കൂടി കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളു‌ടെ സാന്നിദ്ധ്യം ലുലു വിപുലമാക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. പുതിയ നാല് ലോട്ട് സ്റ്റോറുകൾ കൂടി സൗദി അറേബ്യയിൽ ഉടൻ തുറക്കുമെന്നും എം.എ യൂസഫലി വ്യക്തമാക്കി.എറ്റവും മികച്ച ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കിലാണ് ലോട്ട് സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്. 22 റിയാലിൽ താഴെ വിലയിലാണ് മിക്ക ഉത്പന്നങ്ങളും ലഭ്യമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *