ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന്റെയും യുവഹൃദയങ്ങളുടെ സ്വപ്നനായികയായിരുന്ന ഐശ്വര്യ റായിയുടെയും പ്രണയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു, രണ്ടായിരത്തിന്റെ തുടക്കത്തിലാണ് സംഭവങ്ങള്‍. സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന ചിത്രത്തില്‍ അവരോടൊപ്പം പ്രവര്‍ത്തിച്ച സ്മിത ജയ്കര് സിനിമയുടെ സെറ്റില്‍ അവരുടെ പ്രണയം എങ്ങനെയായിരുന്നുവെന്ന് അടുത്തിടെ തുറന്നുപറഞ്ഞു.
ചിത്രത്തില്‍ സല്മാന് ഖാന്റെയും ഐശ്വര്യയുടെയും സഹതാരമായിരുന്നു സ്മിത ജയ്കര്. സെറ്റില്‍വച്ച് ഇരുവരുടെയും പ്രണയം പൊട്ടിമുളച്ചു. പിന്നീട് ഇരുവരുടെയും ഹൃദയങ്ങളിലേക്കു പടര്‍ന്നു. അത് സിനിമയുടെ ചിത്രീകരണത്തിനും പ്രണയരംഗങ്ങളിലെ ഇഴയടുപ്പത്തിനും വളരെ സഹായകമായി. രണ്ടുപേര്‍ക്കും ചന്ദ്രക്കല പോലെയുള്ള കണ്ണുകളുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് തങ്ങളിലെ വികാരങ്ങള്‍ ഒളിപ്പിക്കാന്‍ കഴിഞ്ഞില്ല. അവരുടെ മുഖത്ത് പ്രണയം തെളിഞ്ഞുനിന്നിരുന്നു.
സല്മാന് ഒരു നല്ല മനുഷ്യനാണ്. ഇപ്പോള്‍ അദ്ദേഹം എങ്ങനെയാണെന്ന് എനിക്കറിയില്ല, പക്ഷേ ആ സമയത്ത് അദ്ദേഹം അങ്ങനെയായിരുന്നു. അദ്ദേഹം വളരെ നല്ല വ്യക്തിയാണ്, വിശാലഹൃദയനായ മനുഷ്യനാണ്. സെറ്റില്‍ അദ്ദേഹം ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. ആരാണ് ദേഷ്യപ്പെടാത്തത്? പക്ഷേ സിനിമാതാരങ്ങളുടെ കാര്യത്തില്‍ ആളുകള്‍ പെരുപ്പിച്ചു കാണിക്കാറുണ്ട്. ഐശ്വര്യ വളരെ സുന്ദരിയാണ്. മേക്കപ്പ് ഇല്ലാതെപോലും അവള് വളരെ സുന്ദരിയാണ. വളരെ വിനയാന്വിതയായ പെണ്‍കുട്ടിയായിരുന്നു അവരെന്നും സ്മിത പറഞ്ഞു.
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം പ്രണയത്തിന്റെയും ത്യാഗത്തിന്റെയും പ്രമേയമായിരുന്നു കൈകാര്യം ചെയ്തത്. നന്ദിനി (ഐശ്വര്യ റായ്) സമീറിനെ (സല്മാന് ഖാന്) പ്രണയിക്കുന്നതിനെക്കുറിച്ചായിരുന്നു കഥ. പക്ഷേ അവള് വനരാജിനെ (അജയ് ദേവ്ഗണ്) വിവാഹം കഴിക്കുന്നു. തുടര്‍ന്ന് സിനിമ നാടകീയരംഗങ്ങളിലേക്കു നീങ്ങുന്നു. അക്കാലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു, ‘ഹം ദില്‍ ദേ ചുകേ സനം’.