1,654 കോടി രൂപയുടെ വിദേശ നിക്ഷേപ തട്ടിപ്പ്: ഫെമ കേസിൽ കുടുങ്ങി ഇ കൊമേഴ്സ് ആപ്പായ മൈന്ത്രാ

ന്യൂഡൽഹി,: 1,654 കോടി രൂപയുടെ വിദേശ നിക്ഷപ തിരിമറിയിൽ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് ( ഫെമ) പ്രകാരം ഇ കൊമേഴ്സ് പ്ലാറ്റ് ഫോമായ മൈന്ത്രക്കെതിരെ കേസെടുത്ത് ഇ.ഡി . ഫ്ലിപ്കാർട്ട് പിന്തുണയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മൈന്ത്രയ്ക്കും അനുബന്ധ കമ്പനികൾക്കും ഡയറക്ടർമാർക്കുമെതിരെ ഫെമ കേസ് രജിസ്റ്റർ ചെയ്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയത്.

മൈന്ത്ര എന്ന ബ്രാൻഡ് നാമമുള്ള മൈന്ത്ര ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ കമ്പനികളും “ഹോൾസെയിൽ ക്യാഷ് ആൻഡ് ക്യാരി” എന്ന വ്യാജേന മൾട്ടി-ബ്രാൻഡ് റീട്ടെയിൽ വ്യാപാരം നടത്തുന്നുണ്ടെന്ന് ഫെഡറൽ ഏജൻസിക്ക് വിവരം ലഭിച്ചു.

ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലെ സെക്ഷൻ 16(3) പ്രകാരമാണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്. നിലവിലുള്ള വിദേശ നേരിട്ടുള്ള നിക്ഷേപ (എഫ്ഡിഐ) മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണിതെന്ന് ഇ.ഡി പ്രതികരിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള മൈന്ത്രയ്ക്കും അതിന്റെ അനുബന്ധ കമ്പനികൾക്കും ഡയറക്ടർമാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *