ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്, ഹെല്‍ത്ത് ഫോര്‍ ഓള് ഫൗണ്ടേഷനും ചേര്‍ന്നു നല്കുന്ന ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡിന് ഇന്ത്യന്‍ റുമറ്റോളജി അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, കേരള ആര്‍ത്രൈറ്റിസ് ആന്റ് റുമറ്റോളജി സൊസൈറ്റി സംസ്ഥാന പ്രസിഡന്റുമായ ഡോ. പദ്മനാഭ ഷേണായി തിരഞ്ഞെടുക്കപ്പെട്ടു. 50000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി 29 ന് വൈകിട്ട് ഏഴിന് പഗോഡ റിസോര്‍ട്ടില്‍ നടത്തുന്ന ചടങ്ങില്‍ കൃഷിമന്ത്രി പി. പ്രസാദ് അവാര്‍ഡ് സമ്മാനിക്കും.
അമൃത മെഡിക്കല്‍ സയന്‍സിലെ റുമറ്റോളജി വിഭാഗം തലവനായിരുന്നു. സെന്റര്‍ ഫോര്‍ ആര്‍ത്രൈറ്റീസ് ആന്റ് റുമാറ്റിസം എക്സലന്‍സി (‘കെയര്‍-നെട്ടൂര്‍) മെഡിക്കല്‍ ഡയറക്ടറാണ്. ടി.ഡി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി. പദ്മകുമാര്‍ ചെയര്‍മാനും ഡോ. എന്‍. അരുണ്‍ ഐ.എം.എ. സെക്രട്ടറിയും അക്കാദമി ഓഫ് പള്‍മണറി ആന്റ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് മുന്‍ ദേശീയ പ്രസിഡന്റ്ഡോ. പി.എസ്. ഷാജഹാന്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവരടങ്ങിയതാണ് അവാര്‍ഡ് നിര്ണയസമതി. 2003-ല്‍ ടി.ഡി. മെഡിക്കല്‍ കോളേജില്‍ നിന്നും ഗോള്‍ഡ് മെഡലോടെ എം.ബി.ബി.എസ്. പാസായി. ജിപ്മര്‍ പോണ്ടിച്ചേരിയില്‍ നിന്നും പി.ജി.യും, സഞ്ജയ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഡി.എമ്മും കരസ്ഥമാക്കി, ഭാര്യ വീണ ഷേണായ്.