സർക്കാർ ജോലി സ്വപ്നം കാണുന്നവർക്കായി കണ്ണഞ്ചപ്പിക്കുന്ന അവസരങ്ങളുമായി എത്തുകയാണ് ഡൽഹി സർക്കാർ. കേരള പി.എസ്.സി , യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമ്മീഷനിലേക്ക് എല്ലാം അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്ദ്രപ്രസ്ഥത്തിൽ ഒരുങ്ങുന്നത് രണ്ടായിരത്തിന് മുകളിൽ തൊഴിൽ അവസരങ്ങളാണ്. ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡാണ് പുതിയ വിജ്ഞാപനത്തിലേക്ക് സ്റ്റാഫുകളെ വിളിച്ചിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിനു കീഴിലെ വിവിധ വകുപ്പുകളിലായി ആകെ 2119 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
100 രൂപയാണ് അപേക്ഷ ഫീസ്. എസ് ബി ഐ ഇ-പേ മുഖേന ഫീസ് അടയ്ക്കാവുന്നതാണ്. അതേസമയം പട്ടിക വിഭാഗം, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍, സ്ത്രീകള്‍ എന്നിവരെ അപേക്ഷ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. വിവിധ തസ്തികകളിലെ ഒഴിവുകളും യോഗ്യത, പ്രായം, ശമ്പളം എന്നിവ സംബന്ധിച്ച വിശദാംശങ്ങളും താഴെ കൊടുത്തിരിക്കുന്നു. ആഗസ്റ്റ് ഏഴ് ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. പിജിടി (ഹോര്‍ട്ടികള്‍ച്ചര്‍ 1, അഗ്രികള്‍ചര്‍ 5, എന്‍ജിനീയറിങ് ഗ്രാഫിക്‌സ് 7, സംസ്‌കൃതം 25), ഡൊമസ്റ്റിക് സയന്‍സ് ടീച്ചര്‍ (26), അസിസ്റ്റന്റ് (120), ഫാര്‍മസിസ്റ്റ് (ആയുര്‍വേദ 19), ലബോറട്ടറി ടെക്‌നിഷ്യന്‍ (30), സീനിയര്‍ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി 1, മൈക്രോബയോളജി 1) മലേറിയ ഇന്‍സ്‌പെക്ടര്‍ (37), ആയുര്‍വേദിക് ഫാര്‍മസിസ്റ്റ് (8),എന്നീ തസ്തികകളിലും ഒഴിവുകള്‍ ഉണ്ട്. യോഗ്യത ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്ക്: https://dsssb.delhi.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
ഒഴിവുകളുടെ ലിസ്റ്റ് ചുവടെ-
പിജിടി ഇംഗ്ലിഷ്
93 ഒഴിവുകളാണ് ഈ തസ്തികയിൽ ഒരുങ്ങുന്നത്. ഇംഗ്ലിഷില്‍ പിജി, ബിഎഡ് അല്ലെങ്കില്‍ ബിഎ ബിഎഡ്/ ബിഎസ്സി ബിഎഡ്/ഇന്റഗ്രേറ്റഡ് ബിഎഡ്എംഎഡ് ഉള്ളവര്‍ക്ക് അപേക്ഷിക്കാൻ സാധിക്കും. അപേക്ഷകരുടെ പ്രായം 30 വയസ് കവിയരുത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 47,600 രൂപ മുതല്‍ 1,51,100 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.
അസിസ്റ്റന്റ്
അസിസ്റ്റന്റ് തസ്തികയില്‍ 120 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസോ പ്ലസ് ടു സയന്‍സോ പാസായവര്‍ക്ക് അപേക്ഷിക്കാം. ഓപ്പറേഷന്‍ റൂം അസിസ്റ്റന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരായിരിക്കണം. 18 നും 27 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19900 രൂപ മുതല്‍ 63200 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.
വാര്‍ഡര്‍
ഈ തസ്തികയില്‍ 1676 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്ലസ് ടു പാസായ 18 നും 27 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21700 രൂപ മുതല്‍ 69100 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.
ടെക്‌നിഷ്യന്‍
ഈ തസ്തികയില്‍ ആകെ 70 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് അല്ലെങ്കില്‍ പ്ലസ് ടു സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഓപ്പറേഷന്‍ റൂം അസിസ്റ്റന്റ് കോഴ്‌സ് ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പരിചയം എന്നിവയും ഇതിന് ആവശ്യമാണ്. 18 നും 27 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25500 രൂപ മുതല്‍ 81100 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും.