ബീജിങ്: എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന് സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി ലോകത്താകെ കയറ്റുമതി തുടങ്ങി ചൈന. രണ്ടുലക്ഷം രൂപയാണ് വില എന്നാണ് റിപ്പോർട്ടുകൾ. ലോകത്ത് കുതിച്ചുയർന്നുകൊണ്ടിരിക്കുന്ന ഒരു പുതുവ്യവസായമാണ് എഐ സെക്സ് ഡോളുകളുടേത്. ഇതിൽ എൺപതുശതമാനവും കൈയാളുന്നത് ചൈനയാണ്. ഒരുദശലക്ഷത്തിലധികം പേരാണ് ചൈനയിൽ ഈ മേഖലയിൽ ജോലിചെയ്യുന്നത്.ലോകത്ത് വിവാഹിതരാകുന്ന പുരുഷന്മാരുടെ എണ്ണം കുറഞ്ഞുവരുന്നു എന്നതിലാണ് ചൈനയുടെ കണ്ണുടക്കിയത്. ഇതിനൊപ്പം പങ്കാളികളെ കണ്ടെത്താൻ കഴിയാത്ത പുരുഷന്മാരുടെ എണ്ണവും അവർക്ക് സന്തോഷം നൽകുന്നതായിരുന്നു. സെക്സ് ഡോൾ എന്നത് ലോകത്ത് പുതിയ ആശയമല്ലെങ്കിലും എഐയുടെ സഹായം കൂടി ലഭിച്ചതോടെ അത് പുതിയതായി എന്നാണ് ചൈനയിലെ പ്രമുഖ സെക്‌സ് ഡോൾ നിർമ്മാതാക്കളിലൊരാളായ ഡബ്ല്യുഎംഡോൾ വ്യക്തമാക്കുന്നത്. ഈ വർഷം വിൽപ്പനയിൽ മുപ്പതുശതമാനം വളർച്ചയും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.