ഫിഫ ക്ലബ് ലോകകപ്പില്‍ ഇംഗ്ലീഷ് ടീം ചെല്‍സി ഫൈനലിലെത്തി.സെമി ഫൈനൽ പോരാട്ടത്തിൽ ബ്രസീലിയന്‍ ക്ലബ് ഫ്ലൂമിനെന്‍സിനെ തകര്‍ത്താണ് ചെല്‍സിയുടെ ഫൈനല്‍ പ്രവേശം. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ചെൽസിയുടെ ജയം.
ബ്രസീലിയന്‍ സ്ട്രൈക്കര്‍ ജാവോ പെഡ്രോയുടെ മിന്നും പ്രകടനമാണ് ഇംഗ്ലീഷ് വമ്പന്മാര്ക്ക് ജയമൊരുക്കിയത്. പെഡ്രോ ഇരട്ടഗോളുകള്‍ നേടി. 18-ാം മിനിറ്റിലാണ് ആദ്യഗോൾ നേടിയത്. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിലും താരം ഗോൾവല ചലപ്പിച്ചു.
ബുധനാഴ്ച രാത്രി നടക്കുന്ന പിഎസ്ജി-റയല്‍ മഡ്രിഡ് രണ്ടാം സെമിയിലെ വിജയികളെ ചെല്‍സി ഫൈനലില്‍ നേരിടും.ചാമ്പ്യൻഷിപ്പിൽ മുൻജേതാക്കളായ ചെൽസിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ബ്രസീൽ ടീം ഫ്ലെമംഗൊയോട് മൂന്ന് ഒന്നിന് തോറ്റ ടീം ഗ്രൂപ്പിൽ രണ്ടാമതായാണ് നോക്കൗട്ടിൽ കടന്നത്.
എന്നാൽ നോക്കൗട്ട് റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചെൽസി ടൂർണമെന്റിൽ കുതിപ്പ് തുടർന്നു.പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ നാലിനെതിരെ ഒരു ഗോളിന് തോൽപ്പിച്ചു .ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത് . ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു.