എം.എസ്
ലക്നൗ: ഉത്തർപ്രദേശിൽ പിടികൂടിയ മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ചങ്കൂർ ബാബയുടെ ബന്ധങ്ങളിലേക്ക് ആർ.എസ്.എസും എത്തിതോടെ യോഗി സർക്കാരിന് കീഴിൽ ചോദ്യം വന്നു നിറയുകയാണ്. മതപരിവർത്തനത്തിനായി വിദേശ ഫണ്ടുകളുടെ സഹായത്തോടെ ഇയാൾ നടത്തിയത് വമ്പൻ പദ്ധതികളെന്ന് കണ്ടെത്തിയതോടെ ചാങ്കൂർ ബാബയെക്കെതിരെ നടപടി കടുപ്പിച്ചു.
വീടും സ്ഥാപനങ്ങളും ജെ.സിബി ഉപയോഗിച്ച് ഇടിച്ച് നിരത്തിയാണ് സർക്കരിന്റെ യു.പി സർക്കാരിന്റെ ആദ്യ നടപടി. മുതിർന്ന ഉദ്യോഗസ്ഥരെ കാണുമ്പോൾ ആർഎസ്‌എസ് അനുബന്ധ സംഘടനയുടെ മുതിർന്ന പ്രവർത്തകനായി സ്വയം പരിചയപ്പെടുത്തുകയും സംഘടനയുടെ ലെറ്റർഹെഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പോലും ഉപയോഗപ്പെടുത്തിയായിരുന്നു ബാബയുടെ തട്ടിപ്പ്.
കേസിലെ മറ്റൊരു സുപ്രധാന പ്രതിയായ ഈദുൽ ഇസ്ലാം നടത്തുന്ന ഭാരത് പ്രതികാർത്ത് സേവാ സംഘ് എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി (അവാദ്) ആയി ജമാലുദ്ദീൻ എന്ന ചങ്കൂർ ബാബയെ നിയമിച്ചതോടെ ആർ.എസ്.എസുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന വിശ്വസ്ഥൻ എന്ന് പോലും പിന്നീട് പ്രശംസയെത്തി. ഹിന്ദു സംഘടനകളുടെ പിൻബലത്തെ മറയാക്കിയായിരുന്നു ചാങ്കുർ ബാബയുടെ മതപരിവർത്തന റാക്കറ്റ് അടരങ്ങേറിയത്. ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന് തെറ്റായ ധാരണ സൃഷ്ടിക്കുന്നതിനായി സംഘടനയുടെ പേര് തന്ത്രപരമായി തിരഞ്ഞെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതും. ആർഎസ്‌എസിന്റെ ആസ്ഥാനമായ നാഗ്പൂരിൽ – സംഘടനയെ വിശ്വസനീയമാക്കാൻ – പ്രതികൾ ഒരു തട്ടിപ്പ് കാര്യാലയം പോലും സ്ഥാപിച്ചു.
ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകളിൽ, ചങ്കൂർ ബാബയും ഇസ്ലാമും അവരുടെ വിശ്വാസീയതയും പിടിച്ചു പറ്റിയെന്നാണ് പൊലീസ് കണ്ടെത്തൽ. നിരവധി പ്രമുഖ ആർഎസ്‌എസ് പ്രവർത്തകരുടെ പേരുകൾ പരാമർശിച്ചും തങ്ങൾ ആർ,എസ്.എസിന്റെ അടുത്താളാണെന്ന് തെളിയിച്ചുമാണ് ഇ വലിയ തട്ടിപ്പ് യുപിയിൽ അരങ്ങേറിയത്. വിദേശ ഫണ്ട് ഉപയോഗിച്ച് ഇന്ത്യ, നേപ്പാൾ, അടക്കമുള്ള രാജ്യങ്ങളിൽ വൻതോതിൽ മതപരിവർത്തനം സജ്ജമാക്കുകയായിരുന്നു ബാവയുടേയും അനുയായികളുടേയും രീതി..
ബൽറാംപൂരിൽ നിന്നുള്ള ആത്മീയ നേതാവായ ചങ്കൂർ ബാബയെ ഈ മാസം ആദ്യമാണ് മതപരിവർത്തന സംഘത്തിന്റെ സൂത്രധാരൻ എന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. . സാമ്പത്തികമായി ദുർബല വിഭാഗങ്ങളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ് അദ്ദേഹം ലക്ഷ്യമിട്ടത്.കേസ് അന്വേഷിക്കുന്ന സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് നടത്തിയ പരിശോധനയിൽ ഇത്തരത്തിൽ അനധികൃതമായി ഭൂമി വാങ്ങി കൂട്ടിയതിന്റെ തെളിവുകളും കണ്ടെത്തി.