കോഴിക്കോട് : സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി . ബംഗളൂരു വിമാനത്താവളത്തിന്റെ അടുത്തുള്ള താജ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നു യുവാവ് പരാതി നൽകിയിരുന്നു. ആ പരാതിയിൽ ഇട്ട എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു . അതിന്റെ തുടർ നടപടി ആയിട്ടാണ് കസ് റദ്ദാക്കിയിരിക്കുന്നതു.
സംഭവം നടന്ന് 12 വർഷത്തിനു ശേഷമാണ് ലൈംഗിക പീഡനം പരാതി ഉന്നയിച്ച യുവാവ് പരാതി നൽകിയെന്ന് രഞ്ജിത്ത് ഹർജിയിൽ പറഞ്ഞിരുന്നു. യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണ്. പരാതി പറയുന്ന പലകാര്യങ്ങളും വ്യക്തിയല്ലെന്നും രഞ്ജിത്ത് കോടതി അറിയിച്ചു എന്നാൽ സംഭവം നടക്കുന്ന സമയത്ത് താജ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല നേരത്തെ കേസിൽ രഞ്ജിത്തിനെതിരെ ക്രിമിനൽ നടപടി കോടതി തടഞ്ഞിരുന്നു