ദേശീയപണിമുടക്ക് രാജ്യതലസ്ഥാനത്ത് ഏശിയില്ല, കൊൽക്കത്തയിലും ബീഹാറിലും അക്രമസംഭവങ്ങൾ; ട്രെയിൻ തടഞ്ഞും വാഹനങ്ങൾ തകർത്തും സമരക്കാർ; കേരളത്തിൽ സ്ഥിതി ശാന്തം

ന്യൂഡൽഹി: ദേശീയ വ്യാപകമായ തൊഴിലാളി സമരത്തിന് രാജ്യതലസ്ഥാനത്ത് തണുപ്പൻ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ “തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ, ദേശവിരുദ്ധ കോർപ്പറേറ്റ് അനുകൂല നയങ്ങൾ”ക്കെതിരെ 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും അസോസിയേറ്റുകളുടെയും കൺസോർഷ്യം ഇന്ന് പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തത്.. ബാങ്കിംഗ്, ഇൻഷുറൻസ്, പോസ്റ്റൽ, നിർമ്മാണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള 25 കോടിയിലധികം തൊഴിലാളികൾ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇതിന്റെ ഫലമായി ഇന്ന്. രാജ്യ തലസ്ഥാനത്ത് കേരള ഭവനും , മാധ്യമ സംഘടനകളും പ്രതിഷേധത്തിന്റെ ഭാ​ഗമായി. ജന്തർമന്ദിറിൽ പണിമുടക്ക് ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ എത്തുന്നത്. അതേസമയം ബീഹാറിലും പശ്ചിമബം​ഗാളിലും, ഒഢീഷയിലും അക്രമാസക്തമായ രീതിയിലേക്ക് പ്രതിഷേധങ്ങൾ എത്തി. റോഡിൽ ടയർകത്തിച്ചും. ട്രെയിൻ തടഞ്ഞും പ്രതിഷേധം അരങ്ങേറുന്നത്. കല്ലേറും ബസുകളുടെ ചില്ല് തകർക്കുന്നതും ഉൾപ്പടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു വിഭാ​ഗം തൊഴിലാളി സംഘടനകൾ പണിമുടക്കിൽ നിന്ന് പിന്മാറിയിട്ടുണ്ട്, കൊൽക്കത്ത ന​ഗരത്തിൽ പ്രതിഷേധം ആളിക്കത്തി.

രാവിലെ 6 മണിക്ക് ആരംഭിച്ച പണിമുടക്കിനെ പിന്തുണയ്ക്കുന്നവർ സീൽഡ സൗത്ത് സെക്ഷനിലെ ഡയമണ്ട് ഹാർബറിലും ഈസ്റ്റേൺ റെയിൽവേയുടെ സീൽഡ ഡിവിഷനിലെ നോർത്ത് സെക്ഷനിലെ ശ്യാംനഗറിലും ട്രെയിൻ ഗതാഗതം തടയാൻ ശ്രമിച്ചു.
ജൽപൈഗുരി, അസൻസോൾ, ബങ്കുര എന്നിവയുൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ ഉപരോധിക്കാനും അവർ ശ്രമിച്ചു.
സാധാരണ ജീവിതം ഉറപ്പാക്കാൻ സംസ്ഥാനത്തെ പോലീസും ഭരണകൂടവും വിപുലമായ സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തി.


ഗതാഗതം സുഗമമായി നടക്കുന്നതിന് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പോലീസ് സംഘത്തെ വിന്യസിച്ചു. ചെന്നെയിലും പ്രതിഷേധങ്ങൾ അതിരുവിട്ടു. കേരളത്തിൽ കെ.എസ്.ആർ.ടിസി സർവീസുകൾ ഉൾപ്പടെ തടഞ്ഞു കൊണ്ടാണ് സമരാനുകൂലികൾ രം​ഗത്തെത്തിയത്. ഏതാനം ബി.എം.എസ് അനുകൂല തൊഴിലാളികൾ ജോലിക്ക് ഹാജരായെങ്കിലും സർവീസ് നടത്താൻ സമരക്കാർ അനുവദിച്ചില്ല. അടൂരിൽ ഔഷധി ​ഗോഡൗൺ ജീവനക്കാരനെ സമരാനുകൂലികൾ മർദിച്ചതും വിവാദമായി. ഒറ്റപ്പെട്ടയിടങ്ങളിൽ അനിഷ്ഠ സംഭവങ്ങൾ രേഖപ്പെടുത്തിയത് ഒഴിച്ചാൽ പണിമുടക്ക് കേരളത്തിൽ പൂർണവും രാജ്യവ്യാപകമായി ഭാ​ഗീകവുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *