മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ ജയറാമും മകന് കാളിദാസ് ജയറാമും 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ‘ആശകള്‍ ആയിരം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫുമാണ് ആശകള്‍ ആയിരത്തിന്റെ രചന നിര്‍വഹിക്കുന്നത്. ‘ഒരു വടക്കന്‍ സെല്‍ഫി’ എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കു സുപരിചിതനായ ജി. പ്രജിത് ആണ് ‘ആശകള്‍ ആയിരം’ സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് ആണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ‘ആശകള്‍ ആയിര’ത്തിന്റെ ക്രിയേറ്റിവ് ഡയറക്ടര്‍.

കോ പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലന്, വി.സി. പ്രവീണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി, ഡിഒപി: ഷാജി കുമാര്‍, പ്രോജക്റ്റ് ഡിസൈനര്‍: ബാദുഷാ എന്‍.എം, എഡിറ്റര്‍: ഷഫീഖ് പി.വി, മ്യൂസിക്: സനല്‍ ദേവ്, ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ഹസ്സന് വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ് എന്നിവരാണ്.