കൊച്ചി: താര സംഘടന അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത നീക്കവുമായി ജഗദീഷെന്ന് സൂചന. അധ്യക്ഷ പദവിയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്ന ജഗദീഷ് മുന്നണിയിൽ വെടിപൊട്ടിച്ചതോടെ ഇത് തിരഞ്ഞെടുപ്പിനേയും ബാധിക്കും. സ്ത്രീകളിൽ ഒരാൾ അദ്ധ്യക്ഷ സ്ഥാനത്ത് എത്തുന്ന കാര്യം പണിഗണിക്കുകയാണെങ്കിൽ പത്രിക പിൻവലിക്കുമെന്നാണ് ജദഗിഷ് അറിയിച്ചിരിക്കുന്നത്.
ഇതോടെ അമ്മയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിതാ അധ്യക്ഷ വരുമെന്നാണ് സൂചന. മോഹൻലാലും, ഇന്നസെന്റും അടക്കം ഇതുവരെ പുരുഷനിര നിരന്ന അമ്മയിലേക്ക് ആദ്യമായി വനിതാ അംഗം അധ്യക്ഷയായി എത്തുകയാണെങ്കിൽ അത് ആരാണെന്ന ചോദ്യവും ഉയരുകയാണ്. വനിതാ പ്രതിനിധി വരട്ടെയെന്ന കാര്യം ജഗദീഷ് മോഹൻലാൽ, മമ്മൂട്ടി, സുരേഷ്‌ഗോപി എന്നിവരെ അറിയിച്ചിട്ടുണ്ടെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷിനൊപ്പം ശ്വേതാമേനോനും പത്രിക സമർപ്പിച്ചിട്ടുണ്ട്.
സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും മത്സരിക്കുന്നുണ്ട്. നിലവിൽ അമ്മയിൽ ഒരുവിഭാഗം തമ്മിലുള്ള അടി രൂക്ഷമാകുകയാണ്. അൻസിബ അടക്കമുള്ള താരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ചില പുരുഷ അംഗങ്ങൾക്കെതിരെ പ്രതികരിച്ചെന്നാണ് സൂചന. സിദ്ദിഖിനെതിരെ ഉയർന്ന മിടു ആരോപണത്തിന് പിന്നാലെ മോഹൻലാൽ അതൃപ്തി പ്രകടമാക്കി സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. മുൻപ് ദിലീപ് വിഷയത്തിൽ അമ്മയിൽ നിന്ന് സ്വയം പിൻമാറിയ ദിലീപ് പിന്നീട് സംഘടനയിലേക്ക് തിരികെയെത്തിയതുമില്ല. സ്ത്രീ പീഡന ആരോപണങ്ങളും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലൊക്കേഷനിൽ പല ആവർത്തി തുടർന്നിട്ടും അമ്മ ചെറുവിരൽ അനക്കിയില്ലെന്നായിരുന്നു വനിതാ പ്രവർത്തകരുടെ സംഘടനയായ ഡബ്ള്യു. സി.സി അടക്കം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
നിലവിൽ അമ്മയുടെ അംഗങ്ങൾ രണ്ട് തട്ടിലെന്ന സൂചനയാണ് പുറത്തുവരുന്നത്. അമ്മ അധ്യക്ഷസ്ഥാനത്തേക്ക് ഒരു വനിത എത്തുന്നതിനെ പിന്തുണച്ച് നടനും മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാർ രംഗത്ത് വന്നിരുന്നു. പുതിയ സാഹചര്യത്തിൽ സ്ത്രീകൾ നയിക്കുന്നത് ഉചിതമെന്ന് ഗണേഷ് കുമാറിന്റെ പ്രതികരണമെത്തിയത്. സ്ത്രീവിരുദ്ധ സംഘടനയാണ് അമ്മ എന്ന തരത്തിലുള്ള ചർച്ചകളുണ്ടെങ്കിൽ അത് മാറണമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 31 വരെയാണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം.
അതിനുള്ളിൽ കൂടുതൽ നോമിനേഷനുകൾ എത്തുമെന്നാണ് പ്രതീക്ഷ, മത്സര ചിത്രത്തിൽ അൻസിബ, അടക്കമുള്ളവർ മത്സര ചിത്രത്തിലുണ്ടാകുമെന്നാണ് സൂചനകൾ, നേതൃത്വം വനിതകൾ ഏറ്റെടുക്കണമെന്നും പ്രധാന പദവികളിൽ സ്ത്രീകൾ വരണം. ഇനിയൊരു മാറ്റം വരട്ടെ എന്നാണ് മോഹൻലാൽ ഒഴിയു മ്പോൾ പറഞ്ഞത്. ‘അമ്മ’ എന്ന പേര് അന്വർത്ഥമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. ജഗദീഷിനും ശ്വേതാ മേനോനും പുറമേ ദേവൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമ നിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.നടൻ ജോയ് മാത്യുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു. എന്നാൽ ജോയ് മാത്യുവിന്റെ പത്രിക തള്ളുകയും ചെയ്തിട്ടുണ്ട്. മോഹൻലാൽ ഈ ഭാരം ഇറക്കിവക്കുകയാണ് നല്ലതെന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. അങ്ങനെയെങ്കിൽ എല്ലാ അംഗങ്ങളേയും ഒരേ നിലയ്ക്ക് കൊണ്ടുപോകുന്ന പകരക്കാരൻ ആര് എന്നതും ചോദ്യമാണ്.