തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയം മാരാർജി ഭവൻ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അമിത് ഷാ. വി.ജെ.പി പതാക ഉയർത്തിയ അമിത് ഷാ, ഓഫീസിന് മുന്നിൽ ചെമ്പകത്തൈ നട്ടു. ബി.ജെ.പി സ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറിമാരായ എൻ.ടി രമേശ് ശോഭാ സുരേന്ദ്രൻ എസ് സുരേഷ് അടക്കം പ്രമുഖ നേതാക്കൾ ചടങ്ങിൽ അമിത്ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു യ രാവിലെയോട തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി ബി.ജെ.പി ആസ്ഥാനമന്ദിരത്തിലേക്ക് എത്തിയത് കനത്ത സുരക്ഷയിലാണ്. ശേഷം സംഘടനയുടെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖർജിയുടെയും ദീനദയാൽ ഉപാദ്ധ്യായയുടെയും വെങ്കല പ്രതിമകൾക്ക് മുന്നിൽ നിലവിളക്കുകൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്.
ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി. മാരാരുടെ അർധകായ വെങ്കല പ്രതിമയും ആഭ്യന്തരമന്ത്രി അനാച്ഛാദനം ചെയ്തു. തുടർന്ന് ഓഫീസ് കെട്ടിടം അദ്ദേഹം നടന്നു കണ്ടു. ഇവിടുത്തെ ഒന്നാം നിലയിൽ വിശ്രമശേഷമാണ് അമിത് ഷാ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിലേക്ക് പോകുക. . പൂർണ്ണമായും കേരളീയ വാസ്തു വിദ്യയെ അടിസ്ഥാനമാക്കി നാലുകെട്ട് മാതൃകയിൽ ഏഴ് നിലകളായാണ് കാര്യാലയം ഒരുക്കിയിരിക്കുന്നത്.55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാർജി ഭവൻ നിർമ്മിച്ചിരിക്കുന്നത്. സി.കെ. പത്മനാഭൻ സംസ്ഥാന പ്രസിഡന്റും പി.പി. മുകുന്ദൻ സംഘടനാ ജനറൽ സെക്രട്ടറിയുമായിരുന്നപ്പോഴായിരുന്നു സ്ഥലം വാങ്ങിയത്. മൂന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ മന്ദിരത്തിന്റെ നിർമാണം പൂർത്തിയായത്. കുമ്മനം രാജശേഖരൻ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ കാലത്താണ് സംസ്ഥാന കാര്യാലയത്തിന് തുടക്കമിടുന്നത്. ബാവി മുഖ്യമന്ത്രിക്കുള്ള ഓഫീസ് റൂം അടക്കം മാരാർ ഭവനിലുണ്ടാകുമെന്ന് അന്ന് കുമ്മനം വ്യക്തമാക്കിയിരിരുന്നു.
ദേശീയ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. പാർട്ടി കാര്യാലയമായും ജനസേവന കേന്ദ്രമായും പ്രവർത്തിക്കുന്നതിനപ്പുറം വികസിത കേരളം ലക്ഷ്യമിട്ടുള്ള പുത്തൻ ആശയങ്ങളുടെ പ്രഭവകേന്ദ്രം കൂടിയാകും പുതിയ മന്ദിരം. ബിജെപി ഹെൽപ് ഡെസ്ക് ആദ്യ ചുവട് മാത്രമാണ്. ബിജെപിയുടെ എല്ലാ ജില്ലാ ആസ്ഥാനങ്ങളും മണ്ഡലം ഓഫീസുകളും ജനസേവന കേന്ദ്രങ്ങളായി പ്രവർത്തിക്കും.
രണ്ടോ മൂന്നോ മാസത്തിനകം ഈ ഹെൽപ് ഡെസ്കുകൾ, ഡിജിറ്റൽ രൂപത്തിൽ പ്രവർത്തകരുടെ മൊബൈൽ ഫോണുകളിൽ ആപ് വഴി ലഭ്യമാകും. ഈ പ്ലാറ്റ്‌ഫോമിലൂടെ, നേരിട്ട് ഹെൽപ്പ് ഡെസ്ക് സന്ദർശിക്കാതെ തന്നെ പൗരന്മാർക്ക് വിവിധ പദ്ധതികളെക്കുറിച്ച് അറിയാനും, അവയുടെ ഭാഗമാകാനും, വേണമെങ്കിൽ പരാതികൾ ഫയൽ ചെയ്യാനും കഴിയും.
300 ലധികം ആളുകൾക്കിരിക്കാവുന്ന ഓഡിറ്റോറിയവും, മീറ്റിംഗ് സെന്ററും മീഡിയ റൂമുകളും ഡിജിറ്റൽ ലൈബ്രറികളും സജ്ജമായിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ പാലുകാച്ചൽ ചടങ്ങ് നടന്നിരുന്നു.