ജീവിതശൈലീരോഗങ്ങളെ ചെറുക്കും ആകാശവെള്ളരി

ജീവിതശൈലീരോഗങ്ങൾക്ക് അടിമയാകുന്നവർ വർധിച്ചുവരുന്ന കാലമാണിത്. ജീവിതശൈലീരോഗങ്ങളുമായി ബന്ധപ്പെട്ട് കോടികളുടെ മരുന്നാണ് ഒരു വർഷം കൊച്ചു കേരളത്തിൽ വിറ്റഴിയുന്നത്. ഇംഗ്ലീഷ് മരുന്നു മാത്രമല്ല, മറ്റു ചികിത്സകളും തേടുന്നവരുണ്ട്. ചില സസ്യങ്ങൾക്കും ഫലങ്ങൾക്കും ജീവിതശൈലീരോഗങ്ങൾ ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് മേഖലയിലെ വിദഗ്ധർ പറയുന്നു. ഇത്തരത്തിലൊരു വിളയാണ് ആകാശവെള്ളരി.

ഔ​ഷ​ധ സ​സ്യ​മെ​ന്ന​തി​ലു​പ​രി സു​സ്ഥി​ര പ​ച്ച​ക്ക​റി​യാ​യും മ​ധു​ര​ഫ​ല​മാ​യും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന അ​പൂ​ര്‍വ സ​സ്യ​വു​മാ​ണ് ആ​കാ​ശ​വെ​ള്ള​രി. ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​നു​ത്ത​മ​മാ​യ ഈ ​സ​സ്യം അ​നാ​യാ​സം വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്താം. ന​മു​ക്കെ​ല്ലാം സു​പ​രി​ചി​ത​മാ​യ പാ​ഷ​ന്‍ ഫ്രൂ​ട്ടിന്‍റെ കു​ടും​ബത്തിൽപ്പെട്ടതാണ് ആകാശവെള്ളരി. ഔ​ഷ​ധ​ഗു​ണ​ത്തി​ലും അ​ഗ്ര​ഗ​ണ്യ​നാ​ണിത്. പ​ണ്ടു​കാ​ലം മു​ത​ലേ കേ​ര​ള​ത്തി​ലെ വൈ​ദ്യ കു​ടും​ബ​ങ്ങ​ളി​ല്‍ ആ​ഞ്ഞി​ലി മ​ര​ങ്ങ​ളി​ല്‍ പ​ട​ര്‍​ത്തി വ​ള​ര്‍​ത്തി​യി​രു​ന്നൊ​രു ഔ​ഷ​ധ​സ​സ്യം കൂ​ടി​യാ​ണി​ത്. പ്രോ​ട്ടീ​ന്‍, നാ​രു​ക​ള്‍, ഇ​രു​മ്പ്, കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ് എ​ന്നീ പോ​ക്ഷ​ക​ങ്ങ​ളാ​ല്‍ സ​മ്പു​ഷ്ട​മാ​യ ആ​കാ​ശ വെ​ള്ള​രി പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ര്‍​ദം, ആ​സ്ത്മ, ഉ​ദ​ര​രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ ജീ​വി​ത ശൈ​ലീ​രോ​ഗ​ങ്ങ​ക്കെ​തി​രെ പ്ര​യോ​ഗി​ക്കാ​വു​ന്ന ഉ​ത്ത​മ ഔ​ഷ​ധം ത​ന്നെ​യാ​ണ്.

ര​ണ്ട് കി​ലോ​ഗ്രാം വ​രെ തൂ​ക്കം വ​യ്ക്കു​ന്ന ആ​കാ​ശ വെ​ള്ള​രി കാ​യ്ക​ള്‍ ഇ​ളം പ്രാ​യ​ത്തി​ല്‍ പ​ച്ച​ക്ക​റി​യാ​യി​ട്ടും മൂ​ന്നു മാ​സ​ത്തോ​ള​മെ​ടു​ത്ത് വി​ള​ഞ്ഞു പ​ഴു​ത്തു​ക​ഴി​ഞ്ഞാ​ല്‍ പ​ഴ​മാ​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. പ​ച്ച നി​റ​ത്തി​ലു​ള്ള കാ​യ്ക​ള്‍ വി​ള​ഞ്ഞു പ​ഴു​ക്കു​മ്പോ​ള്‍ മ​ഞ്ഞ നി​റ​മാ​യി മാ​റും. പ​ഴു​ത്ത കാ​യ്ക​ള്‍ മു​റി​ക്കു​മ്പോ​ള്‍ പു​റ​ത്ത് പ​പ്പാ​യ​യി​ലേ​തു പോ​ലെ ക​ന​ത്തി​ല്‍ മാം​സ​ള​മാ​യ കാ​മ്പും അ​ക​ത്ത് പാ​ഷ​ന്‍ ഫ്രൂ​ട്ടി​ലേ​തു പോ​ലെ പ​ള്‍​പ്പും വി​ത്തു​ക​ളു​മു​ണ്ടാ​കും. പ​ള്‍​പ്പി​ന് ന​ല്ല മ​ധു​ര​വു​മു​ണ്ടാ​കും വെ​ള്ള​രി​യെ​ന്നാ​ണ് പേ​രെ​ങ്കി​ലും പാ​ഷ​ന്‍ ഫ്രൂ​ട്ടിന്‍റെ രു​ചി​യി​ല്‍ മാ​ധു​ര്യ​മേ​റു​ന്ന ഈ ​പ​ഴ​ങ്ങ​ള്‍ കൂ​ടു​ത​ലും ജ്യൂ​സ് ആയാണ് ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. ജെ​ല്ലി, ജാം, ​ഫ്രൂ​ട്ട് സ​ലാ​ഡ്, ഐ​സ് ക്രീം ​എ​ന്നി​വ​യു​ണ്ടാ​ക്കാ​നും ന​ല്ല​താ​ണ് ഈ ​പ​ഴ​ങ്ങ​ള്‍.

ഔ​ഷ​ധ​ഗു​ണ​മു​ള്ള ആ​കാ​ശവെ​ള്ള​രി​യു​ടെ ഇ​ല​ക​ള്‍ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ഔ​ഷ​ധ​ച്ചാ​യ ദി​വ​സ​വും കു​ടി​ക്കു​ന്ന​ത് രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​നും പ്ര​മേ​ഹം, ര​ക്ത സ​മ്മ​ര്‍​ദ്ദം, കൊ​ള​സ്‌​ട്രോ​ള്‍ എ​ന്നി​വ നി​യ​ന്ത്രി​ച്ചു നി​ര്‍​ത്താ​നും സ​ഹാ​യി​ക്കു​ന്നു. പ​ച്ച​യോ ഉ​ണ​ക്കി​യെ​ടു​ത്ത​തോ ആ​യ ര​ണ്ട് ആ​കാ​ശ​വെ​ള്ള​രി​യി​ല​ക​ള്‍ ഒ​രു ഗ്ലാ​സ്സ് വെ​ള്ള​ത്തി​ത്തി​ലി​ട്ട് തി​ള​പ്പി​ച്ചെ​ടു​ത്താ​ല്‍ ഒ​രാ​ള്‍​ക്ക് ഒ​രു നേ​രം കു​ടി​ക്കാ​നു​ള്ള ഔ​ഷ​ധ​ച്ചാ​യ തയാറാക്കാം.

Leave a Reply

Your email address will not be published. Required fields are marked *