റോം: ഇറ്റലിയിൽ നടന്ന ജി.ടി4 യൂറോപ്യൻ സീരീസ് റേസിനിടയിൽ നടൻ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന് പരിക്കുകൾ ഇല്ലെന്നാണ് പ്രാഥമിക വിവരം. ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ മത്സരിക്കുന്നതിനിടെ മിസാനോ സർക്യൂട്ടിലാണ് അപകടം സംഭവിച്ചത്. അജിത്തിന്റെ കാർ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് താരം മത്സരത്തിൽ നിന്ന് പിന്മാറി.
പുറത്തുവരുന്ന വീഡിയോയിൽ അജിത്ത് തന്റെ കാറിൽ നിന്നിറങ്ങി മാർഷലുകളെ ട്രാക്കിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നതായി കാണാം. അപകടത്തിന് ശേഷം അദ്ദേഹം കാറിൽ നിന്ന് വേഗം പുറത്തേക്കിറങ്ങുകയായിരുന്നു, 2003 ൽ റേസിംഗ് അരേങ്ങേറ്റം കുറിച്ച അജിത്ത് കുമാർ 2010 ഫോർമുല 2 ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.