ചെന്നൈ: ഓപ്പറേഷന് സിന്ദൂറില്‍ ഇന്ത്യയ്ക്ക് സൈനിക നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പാക്കിസ്ഥാന്റെ 13 വ്യോമതാവളങ്ങള്‍ തകര്‍ത്തു. ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ നശിപ്പിച്ചെന്നും അജിത് ഡോവലിന്റെ വെളിപ്പെടുത്തൽ. മദ്രാസ് ഐഐടിയിലെ വിദ്യാഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഡോവൽ. ഇന്ത്യയ്ക്ക് ഒരുപിഴവുപോലും സംഭവിച്ചിട്ടില്ല. ഇന്ത്യ ഉദ്ദേശിച്ച ഒരു ലക്ഷ്യം പോലും ആക്രമണത്തില്‍ നിന്ന് ഒഴിവായില്ല.അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകരമായാണ് ഓപ്പറേഷൻ സിന്ദൂര്‍ നടപ്പാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം റഫാൽ യുദ്ധവിമാനമടക്കം വെടിവെച്ചിട്ടു എന്ന പാകിസ്ഥാന്റെ വാദത്തിനോട് പ്രതികരണം പല തരത്തിലാണ്. മുൻപ് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് സംയുക്ത സൈനിക മേധാവി പ്രതികരിച്ചിരുന്നു. ഇതിൽ നിന്ന് വിഭിന്നമായിട്ടാണ് അജിത് ഡോവലിന്റെ പ്രതികരണം. കറാച്ചി വ്യോമതാവളം ഉൾപ്പടെ ഇന്ത്യ ആക്രമിച്ചു എന്ന വാദം സൈന്യം തള്ളിയിരുന്നു. എന്നാൽ നഷ്ടങ്ങളില്ല ലക്ഷ്യത്തിനാണ് പ്രാധാന്യം എന്നായിരുന്നു സംയുക്ത സൈനിക മേധാവിയുടെ പ്രതികരണം എത്തിയത്.