ലാൻഡിങ്ങിനിടയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; യാത്രക്കാർ സുരക്ഷിതരെന്ന് റിപ്പോർട്ട്

*തെന്നിമാറിയത് കൊച്ചിയിൽ നിന്ന് പുറപ്പെട്ട യാത്രാവിമാനം

മുംബൈ: ലാൻഡിങ്ങിനിടയിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. മുംബൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടയിലാണ് അപകടം. യാത്രക്കാർ സുരക്ഷിതരെന്നാണ് റിപ്പോർട്ടുകൾ. എ‍ഞ്ചിന് സാരമായ തകരാറു സംഭവിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ എത്തിയ വിമാനമാണ് തെന്നിമാറിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

റൺവേയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാന സർവീസ് പരിശോധനകൾക്കായി നിർത്തിവച്ചിരിക്കുകയാണെന്നും പരിശോധന പുരോഗമിക്കുകയാണെന്നും എയർ ഇന്ത്യ നൽകുന്ന അറിയിപ്പ്. . “കൊച്ചിയിൽ നിന്ന് രാവിലെ 09.27 ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്ത വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേ അപകടം നിയന്ത്രിക്കാൻ എയർപോട്ടിലെ ദ്രുതകർമ്മ സുരക്ഷാ സംഘത്തെ ഉടൻ തന്നെ സജീവമാക്കി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. വിമാനത്താവളത്തിന്റെ റെൺവേയ്ക്ക് ചെറിയ കേടുപാടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ തുടരുന്നതിനായി, സെക്കൻഡറി റൺവേ 14/32 – സജീവമാക്കിയതായും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

മുംബൈയിൽ തുടർച്ചയായി തുടരുന്ന ശക്തമായ മഴയാണ് വിമാനം തെന്നിമാറാൻ കാരണം. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് റെൺവേ അടച്ചിടുമോ എന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *