ബീജിങ്: സാമ്പത്തിക മാന്ദ്യവും, ശിശുപരിപാലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉയർന്ന ചെലവുകളും രൂക്ഷമായതോടെ ചൈനയിൽ യുവാക്കൾക്ക് വിവാഹം കഴിക്കാൻ താത്പര്യമില്ലെന്നാണ് പഠനങ്ങൾ പുറത്തുവന്നത്. ജോലിയിലെ അനിശ്ചിതത്വം, മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥ എന്നിവ നിരവധി ചൈനീസ് യുവാക്കളെ വിവാഹം കഴിച്ച് കുടുംബം തുടങ്ങുന്നതിൽ പിന്നോട്ടടിക്കുകയാണ്. യുവാക്കളുടെ ഈ പ്രവണത ചൈനയിൽ കാത്തിരിക്കുന്നത് വലിയ പ്രത്യാഖ്യാതത്തിനാണ് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതോടെ രാജ്യത്ത് ഷി ജിൻപിൻ സർക്കാർ പുതിയ കുടുംബാസൂത്രണ നയം തന്നെ പ്രഖ്യാപിച്ചു. ലോകത്തിൽ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായിരുന്നു ചൈന. ഇവിടെ ജനജീവിതം മാത്രമല്ല. ജനസാന്ദ്രതയും ജീവിതചുറ്റുപാടുകളും മോശമായതോടെയാണ് ജനനനിരക്ക് കുറക്കാനും ഒറ്റകുട്ടി നയവുമായി ചൈനീസ് സർക്കാർ രംഗത്തെത്തിയത്.
ഒരുവീട്ടിൽ ഒരു കുട്ടി നയം പ്രഖ്യാപിച്ചതോടെ ജനസംഖ്യാ വർധനവിൽ വലിയ തോതിലുള്ള ഇടിവുണ്ടായി. എന്നാൽ ഈ നയം ചൈനീസ് സർക്കാരിന് ഇപ്പോൾ തലവേദനായായി മാറിയിരിക്കുകയാണ്. രാജ്യത്ത് ജനസംഖ്യ ഗണ്യമായി കുറയുന്നു എന്നാണ് പുതിയ കണക്കുകൾ. ഇതോടെ ജനങ്ങൾക്ക് മുന്നിലേക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ജനസംഖ്യാ വർധന യജ്ഞത്തിന് തന്നെ തുടക്കമിടുകയാണ് ഭരണകൂടം. പ്രതിസന്ധി നേരിടാൻ ഒരു കുട്ടിക്ക് പ്രതിവർഷം 45,000 രൂപയും മൂന്ന് വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും പ്രതിവർഷം 3,600 യുവാൻ അധവാ 43,439 രൂപ) ദേശീയ ചൈൽഡ്കെയർ സബ്സിഡി അവതരിപ്പിക്കുകയാണ് ചൈന. ജനനനിരക്ക് കുറയുന്നത് അടിയന്തരമായി പിടിച്ചു കെട്ടാനാണ് അധികാരികൾ ശ്രമിക്കുന്നത്.
ശിശുപരിപാലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള ഉയർന്ന ചെലവുകൾ, ജോലിയിലെ അനിശ്ചിതത്വം, മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥ എന്നിവ നിരവധി ചൈനീസ് യുവാക്കളെ വിവാഹം കഴിച്ച് കുടുംബം തുടങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. “കുടുംബ പ്രസവത്തിനും രക്ഷാകർതൃത്വത്തിനുമുള്ള ചെലവ് കുറയ്ക്കാൻ” പുതിയ നയം ചൈനീസ് യുവാക്കൾക്ക് കൈതാങ്ങാകുമെന്നാണ് വിലയിരുത്തൽ. 1980 മുതൽ 2015 വരെ സ്വീകരിച്ച ഒറ്റ കുട്ടി നയത്തെത്തുടർന്ന് പതിറ്റാണ്ടുകളായി ജനനനിരക്ക് കുറഞ്ഞത്. കൂടാതെ നഗരവൽക്കരണത്തിലേക്ക് ചൈന കടന്നതോടെ ജനസംഖ്യ വർധനവിൽ വലിയ ഇടിവുണ്ടായി.
ഒരു കുട്ടിക്ക് 1,000 യുവാൻ മുതൽ 100,000 യുവാൻ വരെ, ഭവന സബ്സിഡികൾ ഉൾപ്പെടെ സർക്കാർ ഓഫർ ചെയ്യുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ആസൂത്രണം ചെയ്തിരുന്ന നയം ചൈനീസ് സർക്കാർ തന്നെ നേരിട്ട് നടത്താനാണ് ഒരുങ്ങുന്നത്. യോഗ്യത: 2025 ജനുവരി 1-നോ അതിനുശേഷമോ ജനിച്ച ആദ്യത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ കുട്ടികൾക്ക് സബ്സിഡി ഒരുപോലെ ബാധകമാണ്. ആ തീയതിക്ക് മുമ്പ് ജനിച്ചതും എന്നാൽ മൂന്ന് വയസ്സിന് താഴെയുള്ളതുമായ കുട്ടികൾക്ക് ശേഷിക്കുന്ന മാസങ്ങളെ അടിസ്ഥാനമാക്കി ആനുപാതികമായ തുക ലഭിക്കും. ഈ നയം 20 ദശലക്ഷത്തിലധികം കുഞ്ഞുങ്ങളുടെയും ശിശുക്കളുടെയും കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് ചൈനീസ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.









