ഇന്ത്യയിൽ മിടു പ്രസ്ഥാനങ്ങളിലൂടെ തുറന്ന പ്രതികരണം രേഖപ്പെടുത്തി ശ്രദ്ധേയയാ നടിയാണ് തനുശ്രി ദത്ത. സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ താരത്തിന് വേട്ടയാടലുകൾ ഏറ്റത്. ഇപ്പോഴിതാ തനിക്ക് വർഷങ്ങളായി ദുരനുഭവം നേരിടുകയാണെന്നും മിടുവിൽ പങ്കെടുത്തതിൻരെ പേരിൽ ചിലർ സംഘടിതമായി തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നും വെളിപ്പെടുത്തി താരം രംഗത്തെത്തുകയാണ്. അധികാരികളിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും അവകാശപ്പെട്ട് നടി രംഗത്തെത്തെിയതോടെ വിഷയത്തിൽ വലിയ തോതിൽ ചർച്ചയാകുകയാണ്.
മുൻ മിസ്സ് ഇന്ത്യ യൂണിവേഴ്സും നടിയും കൂടിയായ താരം കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റാഗ്രാമിൽ കരഞ്ഞു കൊണ്ട്അ തന്റെ ദുരനുഭവങ്ങൾ പങ്കുവച്ച്സ്വ രംഗത്തെത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി “സ്വന്തം വീട്ടിൽ തന്നെ ഉപദ്രവം തുടരുകയാണ്, ആരാണ് പിന്നിലെന്ന് അറിയില്ലെന്നും തന്റെ ആരോഗ്യം തന്നെ ഇല്ലാതാകുകയാണെന്നും താരം വെളിപ്പെടുത്തുന്നു. വിഷയത്തിൽ ഇന്ത്യൻ സിനിമാ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. മഹാരാഷ്ട്ര സർക്കാരിൽ നിന്ന് തനിക്ക് ഒരു തരത്തിലുള്ള നീതിയും ലഭിക്കില്ലെന്നായിരുന്നു നടിയുടെ ആരോപണം ഹോട്ടലുകളിൽ മുറിയെടുത്താൽ ഗോസിപ്പുകൾ പടച്ചുവിടുന്നതാണ് ഇവരുടെ രീതി. ഇപ്പോൾ സ്വന്തം ഫ്ളാറ്റിൽ പോലും സുരക്ഷിതയല്ലെന്നാണ് താരം പറയുന്നത്. തന്റെ ഫ്ളാറ്റിലെ മുറിയുടെ വാതിലുകൾ ആരോ മറഞ്ഞിരുന്നു കൊട്ടുകയാണ്. തുറന്നു നോക്കുമ്പോൾ ആരാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും നടി പറയുന്നു. പല തവണ വാച്ച്മാനോടും ഫ്ളാറ്റ് ഉടമയോടും പരാതി പറഞ്ഞിട്ടും ഇത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് നടിയുടെ പരാതി. തന്റെ മുറിക്ക് മുന്നിൽ മാലിന്യം വലിച്ചെറിഞ്ഞ ശേഷം ഓടി മറയുകയാണ് പലരെന്നും നടി പറയുന്നു.
“2018 ലെ മീ ടൂ മൂവ്മെന്റിൽ പങ്കെടുത്തതു മുതൽ പ്രശ്നങ്ങൾ താരത്തെ പിന്തുടരുന്നത്. മുംബൈ പോലീസുമായുള്ള തന്റെ അനുഭവം കയ്പേറിയതായിരുന്നു എന്നും ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. മി ടു പശ്ചാത്തലത്തിൽ പരാതി നൽകി എഫ്.െഎ.ആർ രേഖപ്പെടുത്തിയെങ്കിലും രാഷ്ട്രീയ ഇടപെടലുകൾ ഉപയോഗിച്ച് കേസ് ഒതുക്കിയെന്നാണ് താരത്തിന്റെ ആരോപണം. മഹാരാഷ്ട്രയിൽ, ഈ ലൈംഗിക പീഡനക്കാരും അക്രമണകാരികളും പലപ്പോഴും രാഷ്ട്രീയക്കാരുമായി ഇടപഴകുന്നു.
അവർക്ക് സംരക്ഷണം ലഭിക്കുന്നു. അതിനാൽ, നീതി ലഭിക്കാനുള്ള ഒരു സാധ്യതയില്ലെന്നാണ് ആരോപണം. സംരക്ഷിക്കേണ്ടവർ തന്നെ നീതി നിഷേധിക്കുമ്പോൾ ആരോടാണ് നീതിക്കായി അപേക്ഷിക്കേണ്ടതെന്നാണ് താരത്തിന്റെ പ്രതികരണം. ആഷിഖ് ബനായ ആപ്നേ, ചോക്ലേറ്റ്, ഭഗം ഭാഗ്, ധോൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ മനസുകീഴടക്കി സുന്ദരിയാണ് തനുശ്രീ. ഹോട്ടൽ മുറിയിൽ നേരിട്ടത് അടക്കം തിക്താനുഭവമാണെന്നാണ് തനുശ്രീ പറയുന്നത്. തന്റെ സ്വകാര്യമായ ഇടത്ത് പോലും സ്വൈര്യം തരാത്ത വിധം പലവിധത്തിലായി തന്നെ വേട്ടയാടുകയാണ്. മിടു വെളിപ്പെടുത്തലുകൾക്കും പോരാട്ടങ്ങൾക്കും ശേഷമാണ് തനിക്കെതിരെ ഇത്തരത്തിൽ ആസുത്രിമായ അക്രമങ്ങളുണ്ടാകുന്നതെന്നാണ് തനുശ്രീ പറയുന്നു









