എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച രണ്ട് ബ്രട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ മാറി; ഡി.എൻ.എ പരിശോധനയിൽ അപാകതയെന്ന് ആരോപണം

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച രണ്ട് ബ്രട്ടീഷ് പൗരന്മാരുടെ മ‍ൃതദേഹങ്ങൾ മാറിയാണ് ലഭിച്ചതെന്ന ആരോപണവുമായി കുടുംബം. യു.കെയിലെത്തിച്ച മൃതദേങ്ങൾ മാറിയിട്ടുണ്ടെന്നും തങ്ങളുടെ ഉറ്റവരുേടതല്ല മൃതദേഹമെന്ന വാദമാണ് അപകടത്തിൽ മരിച്ച ബ്രട്ടീഷ് പൗരന്മാരുടെ കുടുംബം ഉന്നയിക്കുന്നത്.

യു.കെയിലേക്ക് കൊണ്ടുപോയ മൃതദേഹങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്നില്ലെന്നും ഇത്തരത്തിൽ രണ്ട് ശവപ്പെട്ടികൾ മാറിയിട്ടുണ്ടെന്നുമാണ് ആരോപണം. ബ്രിട്ടീഷ് കുടുംബങ്ങൾക്കു വേണ്ടി അഭിഭാഷകൻ ജെയിംസ് ഹീലിയാണ് ഇന്ത്യയോട് അഭ്യർത്ഥനയുമായി എത്തുന്നത്.

എയർ ഇന്ത്യ ഡ്രീം ലൈനർ വിമാനത്തിലെ പരിശോധനയിൽ 12 മുതൽ 13 സീറ്റുകളിലെ മ‍ൃതദേഹങ്ങൾ തിരിച്ചറിഞ്ഞിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമായിരുന്നു ഇന്ത്യ മൃതദേഹങ്ങൾ വിട്ടു നൽകിയത്. ഇതിൽ, ഡിഎൻഎ പരിശോധ ന ഫലത്തിൽ പാകപ്പിയുണ്ടെന്നും രണ്ട് കുടുംബങ്ങൾക്ക് ലഭിച്ച മൃതദേഹങ്ങൾ ബന്ധുക്കളേട് അല്ലെന്നുമാണ് ആരോപണം. ലണ്ടനിലേക്ക് പോകുന്ന AI171 എന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 1:30 ന് പറന്നുയർന്നതിന് ഇടയിലായിരുന്നു അപകടം. വിമാനം നിമിഷങ്ങൾക്കുള്ളിൽ നഗരത്തിലെ മേഘാനിനഗർ പ്രദേശത്തുള്ള ബിജെ മെഡിക്കൽ കോളേജിന്റെ റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സിലേക്ക് ഇടിച്ചുകയറുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരിലും ജീവനക്കാരിലും ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഡിഎൻഎ സാമ്പിൾ എടുത്തത് എയർ ഇന്ത്യയല്ലെന്നാണ് പ്രാഥമിക വിവരം. അഹമ്മദാബാദിലെ സർക്കാർ സിവിൽ ആശുപത്രിയാണെന്ന് ഡി.എൻ. എ പരിശോധനകൾ പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *