ജെറ്റുകൾ ഇന്ത്യയുടേതാ പാകിസ്ഥാന്റെയോ എന്ന് അറിയില്ല; ഇന്ത്യ-പാക് യുദ്ധത്തിൽ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ട്രംപ്; വീണ്ടും അവകാശ വാദം

വാഷിങ് ടൺ.ഡി.സി : പഹൽ​ഗാം ആക്രമണത്തിന് ശേഷമുള്ള ഇന്ത്യ-പാക് .യുദ്ധത്തിൽ അഞ്ച് ജെറ്റുകൾ വെടിവെച്ചിട്ടതായി ട്രംപിന്റെ അവകാശ വാദം. ഇരുരാജ്യങ്ങളും വെടിനിർത്തലിലേക്ക് എത്തിയത് താൻ ഇടപെട്ടതോടെയാണെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ മുൻപ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുക്തൽ ട്രംപ് നചത്തുന്നത്. രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള വെടിനിർത്തലിന് വ്യാപാര ബോഗി ഉപയോഗിച്ച് താൻ മധ്യസ്ഥത വഹിച്ചുവെന്ന് അദ്ദേഹം വീണ്ടും അവകാശപ്പെടുന്നത്.

വൈറ്റ് ഹൗസിൽ ചില റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കളുമായി അത്താഴവിരുന്നിൽ പങ്കെടുക്കുമ്പോഴാണ് ട്രംപിന്റെ പരാമർശം. ജെറ്റുകൾ ഇന്ത്യയുടേതാണോ അതോ പാകിസ്ഥാനുടേതാണോ എന്ന് വ്യക്തമാക്കിയില്ല. മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിൽ ഒപ്പുവച്ചതിന് ദിവസങ്ങൾക്ക് ശേഷം, എയർ മാർഷൽ എ കെ ഭാരതി നടത്തിയ പ്രസ്താവനയിൽ പാകിസ്ഥാന്റെ ഹൈ ടെക്ക് യുദ്ധ വിമാനങ്ങളും തുർക്കി നിർമ്മിത ഡ്രോണുകളും തകർത്തതായി വ്യക്തമാക്കിയിരുന്നു. തിരിച്ചടിയിൽ ഇന്ത്യക്ക് യുദ്ധവിമാനങ്ങളൊന്നും നഷ്ടമായില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് ഇരുരാജ്യങ്ങൾക്കും നഷ്ടങ്ങളുണ്ടായി എന്ന കണക്കുകയാണ് പുറത്തുവന്നത്.

പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) ഒരു വിമാനത്തിന് മാത്രമേ “ചെറിയ കേടുപാടുകൾ” സംഭവിച്ചിട്ടുള്ളൂ എന്ന് പറഞ്ഞുകൊണ്ട് പാകിസ്ഥാൻ ഇന്ത്യയുടെ അവകാശവാദത്തെ തള്ളിയിരുന്നു. റാഫേൽ ഉൾപ്പെടെ ആറ് ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടതായി പാകിസ്ഥാൻ അവകാശപ്പെട്ടെങ്കിലും ഇന്ത്യ ഈ വാദം തള്ളിയിരുന്നു. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാക് തീവ്രവാദ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെങ്കിൽ
പിന്നീട് ഇത് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ കലാശിച്ചിരുന്നു. സിവിലിയൻ മേഖലയെ തിരഞ്ഞുപിടിച്ചു അക്രമിച്ച പാക് സേനയ്ക്ക് ബ്രഹ്മോസിലൂടെ ഇന്ത്യ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *