എന്താണ് ഈ എപീസ്റ്റൺ ഫയൽ ?
കാർത്തിക
അമേരിക്കയിലെ ജയിലിൽ കഴിയവേ ദുരൂഹ സാഹചര്യത്തിൽ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് ഡോണൾഡ് ട്രംപ് അയച്ച കത്തിലെ ഉള്ളടക്കത്തെ ചൊല്ലിയുള്ള തർക്കം കോടതി കയറി. വാർത്ത പുറത്തുവിട്ട വാൾസ്ട്രീറ്റ് ജേണലിനെതിരെ മാനനഷ്ടക്കേസ് നൽകി ട്രംപ്. 10 ബില്യൺ ഡോളറാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഉടമ റൂപർട്ട് മർഡോക്ക്, രണ്ട് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടർമാർ എന്നിവർക്കെതിരയാണ് ഹർജി നൽകിയത്. ഫ്ലോറിഡയിലെ സതേൺ ജില്ലയിലെ ഫെഡറൽ കോടതിയിലാണ് കേസ് നൽകിയത്. തന്നെ മനപ്പൂർവം വ്യക്തിഹത്യ നൽകിയെന്നും ബോധപൂർവം അപകീർത്തികരമായി പ്രവർത്തിച്ചുവെന്നും കാണിച്ചാണ് ട്രംപിന്റെ ഹർജി.

2003 ൽ ജയിലിൽ കഴിയുന്ന് ജെഫ്രി എപ്സ്റ്റീന് ജന്മദിന ആശംസകൾ നേർന്നുകൊണ്ട് അയച്ച കത്തിലാണ് പൂർണ നഗ്നയായ ഒരു സ്ത്രീയുടെ ചിത്രമുണ്ടെന്ന് അവകാശപ്പെടുന്നത്. എപ്സ്റ്റൈന്റെ കൂട്ടുപ്രതിയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എപ്സ്റ്റൈന്റെ കൂട്ടുപ്രതിയായ ഗിസ്ലേയൻ മാക്സ്വെൽ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തിൽ പങ്കെടുത്തുവെന്ന വാദം കഴിഞ്ഞ ദിവസം ട്രംപ് ശക്തമായി നഷേധിച്ചിരുന്നു. മാക്സ്വേൽ ഇപ്പോഴും ജയിലിലാണ്.
എന്തായാലും ഇത്തരത്തിലൊരു കത്തുണ്ട്. പക്ഷേ അതെഴുതിയതോ അതിലെ ചിത്രം വരച്ചതോ താനല്ലെന്നാണ് ട്രംപിന്റെ അവകാശവാദം. മാത്രമല്ലെ തന്നെ അധിക്ഷേപിക്കാൻ വാൾസ്ട്രീറ്റ് ജേണൽ തട്ടിപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണ് ഈ കത്തെന്ന് കൂടി പറഞ്ഞുവെക്കുകയാണ് ട്രംപ്. അതിന് പറയുന്നത് ഇതിനെ കയ്യക്ഷരമോ ഒപ്പോ തന്റേതല്ലെന്നാണ് പറയുന്നത്. മാത്രമല്ല ഈ ഭാഷ തന്റെ ശൈലിയേ അല്ലെന്നും പറയുന്നു.

എന്തായാലും ജെഫ്രി എപിസ്റ്റണും അയാളുടേ കേസ് കൈകാര്യം ചെയ്തകാര്യവും വീണ്ടും വാർത്തകളിൽ ഇടി പിടിക്കുകയാണ്. സമീപകാലത്ത് ഈ വാർത്ത വീണ്ടും ചർച്ചയാവുന്നത് ഇലോൺ മസ്കും ട്രംപും കൂടി തെറ്റിയതോടെയാണ്. രണ്ടും പേരും തമ്മിലുള്ള പടലപ്പിണക്കത്തിൽ മസ്ക് കൈവിട്ടുപോവുന്ന പല കാര്യങ്ങളും വിളിച്ചു പറഞ്ഞിട്ടുണ്ട്. അതിൽ ചിലതിൽ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ പറഞ്ഞത് പറഞ്ഞതാണ്. സോഷ്യൽ മീഡിയയിൽ നിന്ന് അത് പിൻവലിച്ചാലും ആളുകളുടെ മനസ്സിൽ നിന്ന് അതൊന്നും ഡിലീറ്റാവില്ല. എപ്സ്റ്റീൺ ഫയലുകൾ പുറത്തുവിടുമെന്ന വാഗ്ദാനം ട്രംപ് പാലിച്ചില്ലെന്ന് പറഞ്ഞാണ് തുടക്കം. എക്സിലാണ് മസ്കിന്റെ കുറിപ്പ്. മാത്രമല്ല ഈ വിവാദത്തെ എപീസ്റ്റർ വിവാദം എന്ന് പറഞ്ഞ ട്രംപിന്റെ വാക്കുകളെ നേരത്തെ മസ്ക് പരിഹസിക്കുകയും ചെയ്തുരുന്നു. ഇതെല്ലാം തട്ടിപ്പാണെന്ന് മനസ്സിലാക്കുന്നതിന് മുൻപ് എപ്സറ്റീൻ ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാനുവില്ലെന്നാണ് മസ്തിന്റെ വാക്കുകൾ. മാത്രമല്ല എപീസ്റ്റൺ കേസിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ട്രംപ് മറച്ചുവെച്ചുവെന്നും മസ്ക് ആരോപിച്ചു.
ഇത് കൂടാതെ എപ്സ്റ്റീൻ ഫയലുകളിലുള്ള ട്രംപിന്റെ വിശ്വാസ്യതയെയും ഇലോൺ മസ്ക് ചോദ്യം ചെയ്തു. എന്നാൽ എപ്സ്റ്റീൻ വിവാദത്തിൽ പ്രത്യേക പ്രോസിക്യൂട്ടറെ വെക്കേണ്ടെന്ന നിലപാടിലാണ് ട്രംപ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ഉണ്ടെങ്കിൽ അത് പുറത്ത് വിടാൻ ട്രംപ് യു എസ് അര്റോർണി ജനറൽ പാം ബോണ്ടിയോട് ആവശ്യപ്പെട്ടുവെന്ന് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറയുന്നു.
എപീസ്റ്റൺ വിവാദത്തെ കുറിച്ച് വിമർശനം ഉന്നയിക്കുന്നവർക്കെതിരെ ട്രൂത്ത് സോഷ്യലിലൂടെ ഡോണൾഡ് ട്രംപ് വിമർശനം ഉന്നയിച്ചിരുന്നു. ട്രംപിനായി രംഗത്തുണ്ടായിരുന്നു മേക്ക് അമേരിക്ക ഗ്രേറ്റ് എഗേയ്ൻ കൂട്ടായ്മക്കെതിരെയും ട്രംപ് രംഗത്തെത്തി. മേലിൽ അവരുടെ പിന്തുണ വേണ്ടെന്നും ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു.
അമേരിക്കയിലെ ബിസിനസ് ടൈക്കൂണുകൾക്കും സെലിബ്രിറ്റികൾക്കും രാഷ്ട്രീയക്കാർക്കും വേണ്ടി പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗീക ആവശ്യത്തിന് വേണ്ടി കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ജെഫ്രി എപ്സിറ്റീനെതിരെ നടത്തിയ അന്വേഷണത്തിൻ്റെ ഫയലിൽ ട്രംപിൻ്റെ പേര് ഉണ്ടെന്നാണ് മസ്ക് ആരോപിച്ചിരിക്കുന്നത്.
കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഹൈ പ്രൊഫൈൽ അതിഥികളും കുട്ടികളെ ഉൾപ്പെടെ ലൈംഗികമായി ഉപയോഗിച്ചിരുന്നു. ഈ ആരോപണം ശരിവെച്ച് നിരവധി സ്ത്രീകളും രംഗത്തെത്തി.
2005-ൽ, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ എപ്സ്റ്റീൻ 36 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളിൽ ഇയാൾ കുറ്റം സമ്മതിക്കുകയും തുടർന്ന് 2008-ൽ ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാൽ 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലിൽ കഴിയേണ്ടി വന്നത്. പിന്നീട് 2019 ജൂലൈയിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി.
പ്രായപൂർത്തിയാവാത്ത കുട്ടികളുടെ പീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ 2019 ഓഗസ്റ്റിൽ ജയിലിൽ ആത്മഹത്യ ചെയ്തു. പിന്നാലെ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു.
അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ നിരവധി രേഖകൾ കോൺടാക്ട് ലിസ്റ്റുകളുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ എല്ലാം ചേർന്നതാണ് ട്രംപ് വിശേഷിപ്പിക്കുന്ന എപീസ്റ്റൺ ഫയലുകൾ. ഈ കേസുമായി ബന്ധപ്പെട്ട മെറ്റീരിയലുകളുമായി ബന്ധപ്പെട്ട് അമേരിക്കൻ ഭരണകൂടം നടത്തിയ അന്വേഷണവും അവലോകനങ്ങളും അമേരിക്കൻ ഭരണകൂടം അംഗീകരിച്ചിട്ടുണ്ട്.. പക്ഷേ വളരെ കുറച്ച് രേഖകൾ മാത്രമാണ് പുറത്തിവിട്ടിട്ടുള്ളത്. ഈ രേഖകളുടെ വിശദാംശങ്ങൾ പുറത്തുവിടാൻ തയ്യാറാണെന്ന് നേരത്തെ മസ്ത് പറഞ്ഞിരുന്നു. പക്ഷേ പല പല കാരണം പറഞ്ഞ് ഈ രേഖകൾ ഇപ്പോഴും രഹസ്യമാണ്.
ഡോണാൾഡ് ട്രംപ് മാത്രമല്ല… മൈക്കിൾ ജാക്സൺ , ചലച്ചിത്ര താരം അലക് ബാൾഡ് വിൻ, നിർമാതാവ് ഹാർവി വെയ്ൻ സ്റ്റൈൻ എന്നിവരൊക്കെ എപീസ്റ്റന്റെ ഫയലുകളിലുള്ളവരാണ്. എന്നാൽ ഇവർക്ക് കേസിൽ എന്ത് പങ്കുണ്ട് എന്നതിൽ വ്യക്തതയില്ല. ഇവരെ കുറിച്ച് നടന്ന അന്വേഷണത്തിന്റെ വിശദാംശങ്ങളൊന്നും പുറം ലോകത്തിന് അറിയില്ല. മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ, റോളിംഗ് സ്റ്റോൺസ് ഫ്രണ്ട്മാൻ മിക്ക് ജാഗർ, സംഗീതജ്ഞൻ കോർട്ട്‌നി ലവ് തുടങ്ങിയ നിരവധി ഉന്നത പേരുകൾഅമേരിക്കൻ നീതിന്യായ വകുപ്പിന്റെ ഉണ്ടായിരുന്നു. സൂപ്പർ മോഡൽ നവോമി കാംബെൽ, റോബർട്ട് എഫ് കെന്നഡി ജൂനിയറിന്റെ അമ്മ എഥേൽ കെന്നഡി, മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി, അന്തരിച്ച സെനറ്റർ ടെഡ് കെന്നഡി, അഭിഭാഷകൻ അലൻ ഡെർഷോവിറ്റ്സ്, നടന്മാരായ ഡസ്റ്റിൻ ഹോഫ്മാൻ, റാൽഫ് ഫിയന്നസ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുൻ ഭാര്യ ഇവാന ട്രംപിന്റെയും മകൾ ഇവാങ്ക ട്രംപിന്റെയും പേരുകളും പട്ടികയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ട്രംപിന്റെ പേരിനെ കൂടാതെ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, കെവിൻ സ്പേസി, നവോമി കാംബൽ എന്നിവരുൾപ്പെടെ വിവിധ മേഖലയിലുള്ള 300 ഓളം പേരുകൾ എപിസ്റ്റൺ ഫലയിലുണ്ട്. അതുകൊണ്ട് തന്നെ ഫയലിന്റെ സുതാര്യത പുറത്തുവരുന്നതിന്റെ സാധ്യതയും വിരളമാണ്.
ന്യൂയോർക്ക് സിറ്റിയിലെ ഡാൾട്ടൺ സ്‌കൂളിലെ ഗണിത അധ്യാപകനായി കരിയർ തുടങ്ങിയ ജെഫ്രി എപേസ്റ്റൺ, 1970കളിൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ബെയർ സ്റ്റേൺസിൽ ജോലി ആരംഭിച്ചതോടെയാണ് അതി സന്പന്നാകുന്നത്. നിക്ഷേപ ലോകത്തേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു അത്. 1982ൽ സ്വന്തം സ്ഥാപനമായ ജെ. എപ്സ്റ്റീൻ ആൻഡ് കോ സ്ഥാപിച്ചു. നൂറുകോടിയിലധികം വരുമാനമുള്ളവർക്ക് പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്ത് എപ്സ്റ്റീൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു. ഈ ബന്ധമാണ് ലൈംഗിക കുറ്റവാളിയെന്ന നിലയിലേക്ക് അദ്ദേഹത്തെ എത്തിച്ചതെന്നാണ് വിലയിരുത്തൽ. ജയിലിൽ തുടരുന്നതിനിടെ 2019 ആഗസ്റ്റിലാണ് ദുരൂഹസാഹചര്യത്തിൽ ജെഫ്രി എപീസ്റ്റൺ മരിക്കുന്നത്.