വയനാട്: വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ കയ്യാങ്കളിയും തമ്മിൽ തല്ലും. പാർട്ടി പരിപാടിയിൽ മുള്ളം കൊല്ലിയിലെ മണ്ഡലം പ്രസിഡന്റിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. ഡി.സി.സി പ്രസിഡന്റ്. ഡി.സി അപ്പച്ചനാണ് തല്ലുകൊണ്ടത്. പാർട്ടി പരിപാടിയിൽ വച്ചാണ് കയ്യേറ്റം ചെയ്തത്. മർദിച്ചത് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ. ഡി.സി.സി പ്രസിഡന്റിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്.
സംഭവത്തിൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചുദിവസമായി െഎസി ബാലകൃഷ്ണനുമായുള്ള തർക്കം രൂക്ഷമായിരുന്നു. കോൺഗ്രസിലെ ഈ ഗ്രൂപ്പ് പോരാണ് അടിയിൽ കലാശിച്ചത് എന്ന് കരുതുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കവേ മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന തർക്കം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് തർക്കം രൂക്ഷമാകുകയും ഡി.സി.സി പ്രസിഡന്റിനെ കൈവെക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയതും.