മുംബൈ: കിടപ്പമുറിയിൽ പെട്ടിനിറയെ പണവുമായി മഹാരാഷ്ട്രയിലെ ശിവസേന മന്ത്രി. മഹാരാഷ്ട്ര സാമൂഹിക നീതി മന്ത്രി സഞ്ജയ് ഷിർസാതിന്റെ വീഡിയോ ഇപ്പോൾ മന്ത്രിസഭയെ പുലിവാല് പിടിപ്പിച്ചിരിക്കുകയാണ്. ശിവസേന ഷിൻഡേ പക്ഷത്തിലെ കരുത്തനായ നേതാവാണ് സഞ്ജയ്. കിടപ്പ് മുറിയിലെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതോടെ മന്ത്രി പെട്ടു.
ശിവസേന ഉദ്ദവ് വിഭാഗം നേതാവായ സഞ്ജയ് റാവത്ത് എം.പി ദൃശ്യങ്ങൾ പങ്കുവച്ചതോടെയാണ് സംഭവം പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം പറയുന്നു.
തന്റെ കിടപ്പുമുറിയിൽ സിഗരറ്റ് വലിക്കുന്നത് സഞ്ജയിയാണ് ദൃശ്യങ്ങളിൽ . അദ്ദേഹത്തിന്റെ അരികിൽ തുറന്നിരിക്കുന്ന പണമടങ്ങിയ ബാഗ് ദൃശ്യത്തിൽ പറഞ്ഞതോടെ ഫട്നാവീസ് സർക്കാർ പ്രതിസന്ധിയിലായി. തന്നെ കുടുക്കാൻ ഗൂഢാലോചന നടന്നതായും പണത്തെക്കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്നും വിവാദങ്ങൾക്ക് പിന്നാലെ മന്ത്രിയുടെ പ്രതികരണം.
“ഞാൻ ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തി. ഞാൻ വസ്ത്രങ്ങൾ അഴിച്ചുമാറ്റി കിടപ്പുമുറിയിൽ ഇരുന്നു. എന്റെ വളർത്തുനായ എന്നോടൊപ്പമുണ്ടായിരുന്നു. ഒരുപക്ഷേ ആ സമയത്ത് ആരെങ്കിലും വീഡിയോ ഷൂട്ട് ചെയ്തിരിക്കാം. പണത്തെക്കുറിച്ച് എനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.