അടിമുടി മാറാനൊരുങ്ങി സംസ്ഥാന ബി.ജെ.പി; പു​തി​യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു; എം.ടി രമേശും , ശോഭയും, അനൂപ് ആന്റണിയും ജനറൽ സെക്രട്ടറിമാർ

തിരു​വ​ന​ന്ത​പു​രം: അടിമുടി മാറാനൊരുങ്ങി സംസ്ഥാന ബി.ജെ.പി. പു​തി​യ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. നാ​ല് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. എം.​ടി. ര​മേ​ശ്, ശോ​ഭാ സു​രേ​ന്ദ്ര​ൻ, അ​ഡ്വ. എ​സ്. സു​രേ​ഷ്, അ​നൂ​പ് ആ​ന്‍റ​ണി ജോ​സ​ഫ് എ​ന്നി​വ​രാ​ണ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ. പ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രു​ടെ പ​ട്ടി​ക​യും പ്ര​ഖ്യാ​പി​ച്ചു. ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ, സി. ​സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​ർ, പി. ​സു​ധീ​ർ, സി. ​കൃ​ഷ്ണ​കു​മാ​ർ, അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡോ. ​അ​ബ്ദു​ൾ സ​ലാം, മുൻ എ.ഡി. ജി.പി ആ​ർ. ശ്രീ​ലേ​ഖ ഐ​പി​എ​സ്( റി​ട്ട​യേ​ഡ്), കെ. ​സോ​മ​ൻ, അ​ഡ്വ. കെ. ​കെ. അ​നീ​ഷ്കു​മാ​ർ, അ​ഡ്വ. ഷോ​ൺ ജോ​ർ​ജ് എ​ന്നി​വ​രാ​ണ് സം​സ്ഥാ​ന വൈ​സ് പ്ര​യി​ഡ​ന്‍റു​മാ​ർ. നാല് ജനറൽ സെക്രട്ടറിമാർ എത്തിയത് മുരളീധര പക്ഷത്തെ വെട്ടിയെന്നതും പ്രത്യേകതയാണ്. പാർട്ടി തന്നെ അം​ഗീകരാമാണ് സംസ്ഥാന അധ്യക്ഷ പദവിയെന്ന് എം.ടി രമേശിന്റെ പ്രതികരണം. നേതൃത്വത്തോട് പല തവണ ഇടഞ്ഞ് നിന്ന ശോഭാ സുരേന്ദ്രനും സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തെത്തിയതും ചർച്ചയായി. പത്ത് വൈസ് പ്രസിഡന്റുമാരേയും പ്രത്യേകിച്ചു.

Leave a Reply

Your email address will not be published. Required fields are marked *