ഓപ്പറേഷൻ സിന്ദൂറിൽ പാ​ക്കി​സ്ഥാ​ന്‍റെ 13 വ്യോ​മ​താ​വ​ള​ങ്ങ​ള്‍ ത​ക​ര്‍​ത്തു; സൈനിക നഷ്ടങ്ങൾ ഇന്ത്യക്കുണ്ടായിട്ടില്ലെന്ന് അജിത് ഡോവൽ

ചെ​ന്നൈ: ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ ഇ​ന്ത്യ​യ്ക്ക് സൈനിക നഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍. പാ​ക്കി​സ്ഥാ​ന്‍റെ 13 വ്യോ​മ​താ​വ​ള​ങ്ങ​ള്‍ ത​ക​ര്‍​ത്തു. ഒ​മ്പ​ത് ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ള്‍ ന​ശി​പ്പി​ച്ചെ​ന്നും അജിത് ഡോവലിന്റെ വെളിപ്പെടുത്തൽ. മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ വി​ദ്യാ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഡോവൽ. ഇ​ന്ത്യ​യ്ക്ക് ഒ​രു​പി​ഴ​വു​പോ​ലും സം​ഭ​വി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ ഉ​ദ്ദേ​ശി​ച്ച ഒ​രു ല​ക്ഷ്യം പോ​ലും ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​യി​ല്ല.അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ജ​യ​ക​ര​മാ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ ന​ട​പ്പാ​ക്കി​യ​തെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം റഫാൽ യുദ്ധവിമാനമടക്കം വെടിവെച്ചിട്ടു എന്ന പാകിസ്ഥാന്റെ വാദത്തിനോട് പ്രതികരണം പല തരത്തിലാണ്. മുൻപ് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് സംയുക്ത സൈനിക മേധാവി പ്രതികരിച്ചിരുന്നു. ഇതിൽ നിന്ന് വിഭിന്നമായിട്ടാണ് അജിത് ഡോവലിന്റെ പ്രതികരണം. കറാച്ചി വ്യോമതാവളം ഉൾപ്പടെ ഇന്ത്യ ആക്രമിച്ചു എന്ന വാദം സൈന്യം തള്ളിയിരുന്നു. എന്നാൽ നഷ്ടങ്ങളില്ല ലക്ഷ്യത്തിനാണ് പ്രാധാന്യം എന്നായിരുന്നു സംയുക്ത സൈനിക മേധാവിയുടെ പ്രതികരണം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *