കൊച്ചി: തുടർച്ചയായുള്ള വിദ്യാർത്ഥി സംഘടനാ പ്രതിഷേധങ്ങൾക്ക് പിന്നാലെ കേരള സർവകലാശാല സിൻഡിക്കേറ്റിലെ ബിജെപി അംഗങ്ങൾ ഹൈക്കോടതിയിലേക്ക്. സർവകലാശാലയുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്നും
സർവകലാശാലയിൽ സുരക്ഷാ വീഴ്ചയാണെന്നും അംഗങ്ങൾ ആരോപിക്കുന്നത്. സസ്പെൻഷനിലുള്ള രജിസ്ട്രാർ അനധികൃതമായി ഓഫീസിൽ പ്രവേശിച്ചു രേഖകൾ കടത്തിക്കൊണ്ടുപോകാൻ സാധ്യതയെന്നും പരാതിപ്പെടുന്നു.
സുരക്ഷാ വിഭാഗം പരാജയപ്പെട്ടുവെന്നാണ് ബി.ജെപി പ്രതിനിധികളുടെ ആരോപണം. സംസ്ഥാന പൊലീസ് പരാജയപ്പെട്ടതിനാൽ കേന്ദ്രസേനയുടെ സുരക്ഷ വേണമെന്നും ആവശ്യമുയർന്നു. ഗവർണർക്കും വി.സിക്കുമെതിരെ പ്രതിഷേധവുമായി എസ്.എഫ്. െഎ തുടരുന്ന സമരം രൂക്ഷമായതോടെയാണ് ഹൈക്കോടതിയെ സമീപിക്കാൻ ബി.ജെ.പി നീക്കം. പ്രശ്നത്തെ രാഷ്ട്രീയമായി നേരിടാതെ നിയമപരമായി നേരിടാനാണ് നീക്കമെന്നും സൂചനയുണ്ട്.