വിവാദങ്ങൾക്കൊടുവിൽ പു​തു​ക്കി​യ കീം ​റാ​ങ്ക് പ​ട്ടി​ക സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു; തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി ജോ​ഷ്വാ ജേ​ക്ക​ബ് തോ​മ​സി​ന് ഒ​ന്നാം റാ​ങ്ക്

കൊച്ചി: വിവാദങ്ങൾക്കൊടുവിൽ പു​തു​ക്കി​യ കീം ​റാ​ങ്ക് പ​ട്ടി​ക സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​ര്‍ സ്വ​ദേ​ശി ജോ​ഷ്വാ ജേ​ക്ക​ബ് തോ​മ​സി​ന് ഒ​ന്നാം റാ​ങ്ക്. പ​ഴ​യ പ​ട്ടി​ക​യി​ല്‍ അ​ഞ്ചാം റാ​ങ്കാ​യി​രു​ന്നു ജോ​ഷ്വാ​യ്ക്ക്. ഇതോടെ വിവാദത്തിന് താത്കാലിക വിരാമമായി.
പ​ഴ​യ പ​ട്ടി​ക​യി​ൽ കേ​ര​ള സി​ല​ബ​സി​ലെ വി​ദ്യാ​ർ​ഥി ജോ​ണ്‍ ഷി​നോ​ജി​നാ​യി​രു​ന്നു ഒ​ന്നാം റാ​ങ്ക്. പു​തി​യ പ​ട്ടി​ക​യി​ൽ ജോ​ണി​ന് ഏ​ഴാം റാ​ങ്കി​ലേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. പ​ഴ​യ ഫോ​ര്‍​മു​ല അ​നു​സ​രി​ച്ച് റാ​ങ്ക് ലി​സ്റ്റ് പു​തു​ക്കി പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ സ്‌​റ്റേ​റ്റ് സി​ല​ബ​സി​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പി​ന്നോ‌​ട്ടു​പോ​യി.

റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി. 2011 മുതലുള്ള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി ഫലം പുനഃപ്രസിദ്ധീകരിക്കാനാണു കോടതി നിർദേശമെത്തിയത്.

പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംൾ ബെഞ്ചിന്‍റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവച്ചു. മാർക്ക് ഏകീകരണത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ പോകുന്നത് മറികടക്കാനാണു സർക്കാർ പുതിയ പരിഷ്കാരം കൊണ്ടുവന്നത്. എന്നാൽ അത് നടപ്പാക്കാൻ വൈകിയതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ , ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയാണ് കീം.

Leave a Reply

Your email address will not be published. Required fields are marked *