കോഴിക്കോട് സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കോ​ഴി​ക്കോ​ട്: ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ഓ​മ​ശേ​രി – തി​രു​വ​മ്പാ​ടി റോ​ഡി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്കാണ് അപകടം സംഭവിച്ചത്. പ​രി​ക്കേ​റ്റ​വ​രെ ഓ​മ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​മ​ശേ​രി – തി​രു​വ​മ്പാ​ടി റോ​ഡി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ലോ​റി​യും ബ​സും സ്ഥ​ല​ത്തു നി​ന്ന് മാ​റ്റി​യ​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ​യും ലോ​റി​യു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *