“മ​നു​ഷ്യ​രാ​ശി​യെ ന​ശി​പ്പി​ക്കും’; 2030 ആ​കു​മ്പോ​ഴേ​ക്കും നിർമിതബുദ്ധി നശിപ്പിക്കുമെന്ന് പഠനം

മ​നു​ഷ്യ​ത​ല​ത്തിൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജ​ൻ​സ് (എ​ഐ) എന്നറിയപ്പെടുന്ന ആ​ർ​ട്ടി​ഫി​ഷ്യ​ൽ ജ​ന​റ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ജി​ഐ) 2030ഓ​ടെ മ​നു​ഷ്യ​രാ​ശി​യെ ശാ​ശ്വ​ത​മാ​യി ന​ശി​പ്പി​ക്കു​മെ​ന്ന് ഗൂ​ഗി​ൾ ഡീ​പ് മൈ​ൻ​ഡിന്‍റെ പു​തി​യ ഗ​വേ​ഷ​ണഫലങ്ങൾ പ്ര​വ​ചി​ക്കു​ന്നു. എജിഐയുടെ വ​ൻ​തോ​തി​ലു​ള്ള ആ​ഘാ​തം ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ, ഗു​രു​ത​ര​മാ​യ ദോ​ഷ​ത്തി​നു സാ​ധ്യ​ത​യു​ള്ള​താ​യി പ്ര​തീ​ക്ഷി​ക്കു​ന്നു. മനു​ഷ്യ​രാ​ശി​യെ ശാ​ശ്വ​ത​മാ​യി ന​ശി​പ്പി​ക്കു​ന്ന അ​സ്തി​ത്വ​പ​ര​മാ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ളിലേക്കാണ് പഠനം വിരൽചൂണ്ടുന്നത്. എജിഐ എ​ങ്ങ​നെ മ​നു​ഷ്യ​രാ​ശി​യു​ടെ വം​ശ​നാ​ശ​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നു പ്ര​ത്യേ​കം പ​റ​ഞ്ഞി​ട്ടി​ല്ല എ​ന്ന​തു ശ്ര​ദ്ധേ​യ​മാ​ണ്. പ​ക​രം, എജിഐയു​ടെ ഭീ​ഷ​ണി കു​റ​യ്ക്കു​ന്ന​തി​നു ഗൂ​ഗി​ളും മ​റ്റ് എഐ ക​മ്പ​നി​ക​ളും സ്വീ​ക​രി​ക്കേ​ണ്ട പ്ര​തി​രോ​ധന​ട​പ​ടി​ക​ളി​ലാ​ണ് ഡീ​പ് മൈ​ൻ​ഡ് സംഘത്തിന്‍റെ പഠനം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

അപകടസാധ്യത നാലു പ്രധാന വിഭാഗങ്ങളിൽ
എഐയുടെ അ​പ​ക​ട​സാ​ധ്യ​ത​ക​ളെ നാലായി പ​ഠ​നം വേ​ർ​തി​രി​ക്കു​ന്നു. ദു​രു​പ​യോ​ഗം, തെ​റ്റാ​യ ക്ര​മീ​ക​ര​ണം, തെ​റ്റു​ക​ൾ, ഘ​ട​നാ​പ​ര​മാ​യ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ എന്നിങ്ങനെ. ദു​രു​പ​യോ​ഗം ത​ട​യു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഡീ​പ് മൈ​ൻ​ഡി​ന്‍റെ അ​പ​ക​ട​സാ​ധ്യ​താ ല​ഘൂ​ക​ര​ണ ത​ന്ത്ര​ത്തെ​യും ഇ​ത് എ​ടു​ത്തു​കാ​ണി​ക്കു​ന്നു. അ​വി​ടെ ആ​ളു​ക​ൾ​ക്കു മ​റ്റു​ള്ള​വ​രെ ദ്രോ​ഹി​ക്കാ​ൻ എഐ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.

മു​ന്ന​റി​യി​പ്പ്
മ​നു​ഷ്യ​രെ​ക്കാ​ൾ ബു​ദ്ധി​മാ​നോ, മി​ടു​ക്ക​നോ ആ​യ എജിഐ അ​ടു​ത്ത അ​ഞ്ച് അല്ലെങ്കിൽ പത്തുവ​ർ​ഷ​ത്തി​നു​ള്ളി​ൽ ഉ​യ​ർ​ന്നു​വ​രാ​ൻ തു​ട​ങ്ങു​മെ​ന്ന് ഗവേഷകർ പറഞ്ഞു. എജിഐയു​ടെ വി​ക​സ​ന​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ യുണൈറ്റഡ് നേഷൻസ്(യു​എ​ൻ)പോ​ലു​ള്ള വിദഗ്ധർ വാദിക്കുന്നു. എ​ജി​ഐ​യ്ക്ക് വേ​ണ്ടി, യൂറോപ്യൻ ഓർഗൈനേഷൻ ഫോർ ന്യൂക്ലിയർ റിസെർച്ച് (സി​ഇ​ആ​ർ​എ​ൻ) മാതൃകയിൽ ഒരു ഓർഗനൈഷേൻ വേണമെന്നു വാദിക്കുന്നു. അ​തി​ന​ർഥം, എ​ജി​ഐ വി​ക​സ​നം ക​ഴി​യു​ന്ന​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണകേ​ന്ദ്രീ​കൃ​ത ഉ​ന്ന​ത സ​ഹ​ക​ര​ണ​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്നത്.

സംഘടന
സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പ്രോ​ജ​ക്ടു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും ഇടപെടലുകൾ നടത്താനും ഇന്‍റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) പോ​ലു​ള്ള ഒ​രു സ്ഥാ​പ​ന​വു​മാ​യി എജിഐ ഗവേഷണം സഹകരിപ്പിക്കേണ്ടതുണ്ട്. ഈ ​സം​വി​ധാ​ന​ങ്ങ​ൾ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും വി​ന്യ​സി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ക്കു​ന്ന; യുഎൻ പോലുള്ള, ലോ​കരാജ്യങ്ങൾ ഉൾപ്പെടുന്ന ഉന്നതതല സംഘടന വേണമെന്നും ഡീപ് മൈൻഡ് സംഘം അഭിപ്രായപ്പെടുന്നു. എഐ-യേക്കാൾ ഒരുപാട് ഉ‍യരത്തിലാണ് എജിഐ. എഐ ടാ​സ്‌​ക്-​നി​ർ​ദ്ദി​ഷ്ട​മാ​ണ്. മ​നു​ഷ്യ​ബു​ദ്ധി പോ​ലെ ത​ന്നെ, വൈ​വി​ധ്യ​മാ​ർ​ന്ന ജോ​ലി​ക​ളി​ൽ പ്ര​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ബു​ദ്ധി​ശ​ക്തി കൈ​വ​രി​ക്കു​ക എ​ന്ന​താ​ണ് എജിഐയുടെ ലക്ഷ്യം. ഒ​രു മ​നു​ഷ്യ​നെ​പ്പോ​ലെത​ന്നെ വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളെ മനസിലാക്കാനും പ​ഠി​ക്കാ​നും പ്ര​യോ​ഗി​ക്കാ​നും ക​ഴി​വു​ള്ള യ​ന്ത്രസംവിധാനമായിരിക്കും എജിഐ.

Leave a Reply

Your email address will not be published. Required fields are marked *