കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളുടെ സമയം മാറ്റിയതിനെതിരെ പടപ്പുറപ്പാടുമായി സമസ്ത. സംസ്ഥാനമൊട്ടാകെ പ്രതിഷേധം സംഘടിപ്പിക്കാനാണ് സമസ്ത ഒരുങ്ങുന്നത്. മദ്രസ പഠനത്തെ ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം എന്നാണ് സമസ്തയുടെ ആവശ്യം. സര്‍ക്കാര്‍ നീക്കത്തിന് എതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് സമസ്ത വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണയും സെപ്റ്റംബര്‍ 30-ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്ന് സമസ്ത അറിയിച്ചു.
മദ്രസ പഠനത്തെ ബാധിക്കാതെ തന്നെ സ്‌കൂള്‍ സമയം കൂട്ടാം. അതിന് സര്‍ക്കാര്‍ ചര്‍ച്ച നടത്തണം എന്നും സമസ്ത നേതൃത്വം ആവശ്യപ്പെട്ടു. സ്‌കൂള്‍ സമയ മാറ്റത്തില്‍ അന്തിമ വിജയം വരെ സമസ്ത പോരാടുമെന്നും സമയത്തില്‍ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ലെന്നും ജനറല്‍ സെക്രട്ടറി എംടി അബ്ദുല്ല മുസ്ലിയാര്‍ പറഞ്ഞു. മദ്രസ സമയം വളരെ കൃത്യമാണ്. ആ സമയത്തില്‍ ഒരിക്കലും മാറ്റം വരുത്താന്‍ ആകില്ല സര്‍ക്കാര്‍ ആലോചിച്ച് ഉത്തമമായ തീരുമാനം എടുക്കമെന്നും കൂടിയാലോചനകള്‍ നടത്തണമെന്നും അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു.