എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജ് റോഡിൽ തലയോട്ടിയും എല്ലുകളും കണ്ടെത്തി. എൻ ഐ എ ഓഫീസിനു സമീപമുള്ള ഭൂമിയിലെ നിർമ്മാണ മേഖലയിൽ നിന്നുമാണ് തലയോട്ടിയടക്കം ലഭിച്ചത്. അടിക്കാടുകൾ വെട്ടുമ്പോൾ ജോലിക്കാരാണ് അസ്ഥികൾ കണ്ടത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കളമശ്ശേരി പോലീസ് കേസെടുത്തു. കാണാതായവരുടെ ലിസ്റ്റുമായി താരതമ്യ പഠനം നടത്താനാണ് പോലീസ് നടപടി. ഫോറൻസിക് അധികൃതർ സ്ഥലത്തു എത്തിയിട്ടുണ്ട്.