പണിമുടക്കിനായി ക്യാമ്പയിൻ നടത്തുന്ന തൊഴിലാളികളെ വെല്ലുവിളിക്കുന്നത് ശരിയല്ല; ഇന്ന് ആരും പണിയെടുക്കണ്ട; ആജ്ഞാപന സ്വരവുമായി ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: അഞ്ച് മാസമായി പണിമുടക്കിനായി ക്യാമ്പയിൻ നടത്തുന്ന തൊഴിലാളികളെ വെല്ലുവിളിക്കുന്നത് സമീപനമാണ് ചിലർ നടത്തുന്നതെന്ന് മുൻ മന്ത്രി. ടിപി രാമകൃഷ്ണൻ. ആശുപത്രിയിൽ പോകുന്നവരെ ആരും തടഞ്ഞിട്ടില്ല. സമരവുമായി സഹകരിക്കേണ്ടിടത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പണിമുടക്ക് ആരംഭിച്ചതിന് പന്നാലെയുണ്ടായ വിവാ​ദങ്ങളിലും അനിഷ്ട സംഭവങ്ങളിലും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി പണിമുടക്കിൽ സഹകരിക്കുമ്പോൾ മന്ത്രിക്ക് നോട്ടീസ് കൊടുക്കുന്ന കീഴ്വഴ്ക്കമില്ല, മാനേജ്മെന്റിന് തൊഴിലാളി സംഘടനകൾ നോട്ടീസ് നൽകിയിട്ടുണ്ട്.

വിവാദങ്ങളിലേക്ക് കടക്കാൻ താത്പര്യമില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ അത്തരം കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു. ജോലിക്ക് വരാൻ ഒരിക്കലും പാടില്ല. പണിമുടക്കിന്റെ എന്ത് ആവശ്യമാണ് ബി.എം.എസ് എതിർക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *