ജ്യോതിമൽഹോത്രയുടെ കേരള സന്ദർശനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ പിന്തുണച്ച് വി.ഡി സതീശൻ
തിരുവനന്തപുരം: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ അനാവശ്യമായി പ്രചാരണം നടക്കുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണത്തിന് പിന്നാലെ മന്ത്രിക്ക് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തി. മന്ത്രി മുഹമ്മദ് റിയാസിന് പിന്തുണ നൽകിയാണ് വി.ഡി സതീശന്റെ പ്രതികരണം. വിഷയത്തിൽ കേരള സർക്കാരിനൊപ്പം നിൽക്കുന്ന നിലപാടുമായിട്ടാണ് പ്രതിപക്ഷവും മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ ഇൻഫ്ള്യുവൻസേഴ്സിനെ കേരളത്തിലേക്ക് ക്ഷണിക്കുന്ന പരിപാടിയിലൂടെയാണ് ജ്യോതി കേരളത്തിലെത്തിയത്.
ഇവർ ഏത് സാഹചര്യത്തിലുള്ളരാണെന്ന് അറിയില്ലെന്നായിരുന്നു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം, ടൂറിസം പരിപാടിക്കായി ജ്യോതി കേരളത്തിലെത്തുമ്പോൾ കുഴപ്പമുള്ള ആളാണെന്ന് സർക്കാരിനോ ഏജൻസിക്കോ അറിയില്ലായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചത്.. അവർ പല സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. ഇപ്പോൾ ആവശ്യമില്ലാത്ത വിവാദങ്ങൾ രാഷ്ട്രീയപ്രേരിതമായി നടക്കുകയാണെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. എന്നാൽ ജ്യോതിയുടെ വന്ദേ ഭാരത് യാത്രാ വ്ളോഗിൽ ബി.ജെ.പി മൻ കേന്ദ്ര സഹമന്ത്രി വി മുരീളധരൻ ഉൾപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനേയും സംസ്ഥാന ബി.ജെ.പി ഘടകത്തേയും വിവാദത്തിൽ കുടുക്കുകയാണ്. ജ്യോതിയുടെ വ്ളോഗിൽ കേരളത്തേക്കുറിച്ചും വന്ദേഭാരത് സർവീസിനേക്കുറിച്ചും ചോദിക്കുന്ന ചോദ്യങ്ങൾക്ക് മുരളീധരൻ കേന്ദ്രസർക്കാർ നടത്തിയ വികസനം ഉൾപ്പടെ എടുത്തു പറയുന്നുണ്ട്. ചാരക്കേസ് പ്രതിക്കൊപ്പുള്ള മുരളീധരൻരെ വ്ളോഗ് ബി.ജെ.പിക്കെതിരെ ആയുധമാകുകയാണ്.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച പ്രചാരണപരിപാടിയുടെ ഭാഗമായാണ് യൂട്യൂബറായിരുന്ന ജ്യോതി മൽഹോത്രയും കേരളത്തിലെത്തിയത്. ജ്യോതി മൽഹോത്രയടക്കം 41 വ്‌ളോഗർമാരാണ് ടൂറിസം വകുപ്പിന്റെ പരിപാടിയുടെ പട്ടികയിലുണ്ടായിരുന്നത്. ഈ പ്രചാരണപരിപാടികൾക്കായി ആകെ 75 ലക്ഷം രൂപ സർക്കാർ ചെലവാക്കിയെന്നുമാണ് വിവരം. സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കി രാജ്യദ്രോഹികളെ എത്തിച്ചതിൽ സർക്കാർ കണക്ക് പറയേണ്ടി വരും എന്ന നിലപാടിലായിരുന്നുവലത്പക്ഷ സംഘടനകൾ.