തിരുവനന്തപുരം: ദേശീയ പണി മുടക്കിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ പങ്കെടുക്കില്ലെന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ നിലപാട് തള്ളി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.എ ബേബി. മന്ത്രിയുടെ തീരുമാനം അനുചിതമല്ലെന്നും പണിമുടക്കിൽ എല്ലാ വിഭാഗം തൊഴിലാളികളും പങ്കെടുക്കണമെന്നും എം.എ ബേബി പ്രതികരിച്ചു.
അടിസ്ഥാനമായ ചാലക ശക്തികളാണ് തൊഴിലാളികൾ.അവരുടെ കൂലിയെ ബാധിക്കുന്ന പ്രശ്നമാണ് പണിമുടക്കിന്റെ ആവശ്യകത. ഒരു തൊഴിലാളി പോലും മാറി നിൽക്കുന്നത് ഉചിതമല്ലെന്നും എം.എ ബേബി പ്രതികരിച്ചു. എന്നാൽ മന്ത്രി ഗണേഷ് കുമാറിന്റെ വാദങ്ങളെ രൂക്ഷമായി വിമർശിച്ചാണ് മുൻ മന്ത്രി ടി.പി രാമകൃഷ്ണൻ രംഗത്തെത്തിയത്. കെ.എസ് ആർ.ടി.സിയിലെ ബസുകൾ നാളെ നിരത്തിലിറങ്ങിയാൽ അപ്പോൾ അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു.