കോ​ട്ട​യം മെ​ഡി. കോ​ള​ജ് അ​പ​ക​ടം; പ്ര​തി​പ​ക്ഷ​സമരങ്ങൾ പ്ര​തി​രോ​ധി​ക്കാ​ൻ സിപിഎം

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ടം തകർന്നുവീ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി ബി​ന്ദു മ​രി​ച്ച സം​ഭ​വത്തിൽ സിപിഎമ്മിനും ഇടതുസർക്കാരിനുമേറ്റ ആഘാതത്തിൽനിന്നു കരക‍യറാൻ സിപിഎം. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരുടെ പ്രസ്താവനകൾ സർക്കാരിനെ വെട്ടിലാക്കിയെന്നാണ് വിലയിരുത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് യോ​ഗ​വും ജി​ല്ലാ ക​മ്മി​റ്റി​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് സം​ഭ​വം സ​ര്‍​ക്കാ​രി​നും പാ​ര്‍​ട്ടി​ക്കും അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യ​താ​യി വി​ല​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ മ​ന്ത്രി​മാ​ര്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ തെ​റ്റു​പ​റ്റി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി​മാ​ര്‍​ക്കെ​തി​രേ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​യും സ​മ​ര​ങ്ങ​ളെ​യും പ്ര​തി​രോ​ധി​ക്കാ​നും സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​അ​നി​ല്‍​കു​മാ​ര്‍ ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് എം​എ​ല്‍​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നും ചാ​ണ്ടി ഉ​മ്മ​നു​മെ​തി​രേ രൂ​ക്ഷ​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. യു​ഡി​എ​ഫ് കാ​ല​ത്തെ അ​പ​ക​ട​മ​ര​ണ​ങ്ങ​ളി​ല്‍ സ​ഹാ​യം ന​ല്‍​കി​യി​ല്ലെ​ന്നും മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ കാ​ല​ത്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജ് കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​നി​ല്‍​കു​മാ​റി​ന്‍റെ ആ​രോ​പ​ണം. പ​ത്ത​നം​തി​ട്ട​യി​ല്‍ മ​ഹി​ളാ അ​സോ​സി​യേ​ഷ​നാ​ണ് വീ​ണ ജോ​ര്‍​ജി​നു പ്ര​തി​രോ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ​ത്തി​നും സ​മ​ര​ങ്ങ​ള്‍​ക്കു​മെ​തി​രേ​യു​ള്ള പ്ര​തി​രോ​ധം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു തു​ട​ങ്ങാ​നാ​ണ് സി​പി​എം തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു മു​ന്പി​ല്‍ ജ​ന​കീ​യ കൂ​ട്ടാ​യ്മ ന​ട​ത്തും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു മു​ന്പി​ല്‍ ന​ട​ക്കു​ന്ന കൂ​ട്ടാ​യ്മ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ല്‍​ഡി​എ​ഫ് എം​എ​ല്‍​എ​മാ​ര്‍, നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന രോ​ഗി​ക​ളെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രെ​യും സം​ഘ​ടി​പ്പി​ച്ച് പ്ര​തി​രോ​ധം തീ​ര്‍​ക്കു​ന്ന​തി​നും സി​പി​എം ശ്ര​മം തു​ട​ങ്ങി.
പ്ര​തി​രോ​ധ​ത്തി​നൊ​പ്പം മ​രി​ച്ച ബി​ന്ദു​വി​ന്‍റെ വീ​ടി​നു സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി, ഫ​ണ്ട് പി​രി​വി​ലൂ​ടെ പു​തി​യ വീ​ട്, മ​ക​ള്‍ ന​വ​മി​യു​ടെ ചി​കി​ത്സ, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട ഇ​മേ​ജ് വീ​ണ്ടെ​ടു​ക്കാ​നാ​ണു ശ്ര​മം.

Leave a Reply

Your email address will not be published. Required fields are marked *