കോട്ടയം : മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട.. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് ഇറക്കുമതി ചെയ്തു വില്പന നടത്തി വന്ന ആഘോരി എന്നറിയപ്പെടുന്ന ഹരികൃഷ്ണൻ ആണ് പിടിയിലായത് ..ഇയാളുടെ പക്കൽ നിന്നും ഒന്നരക്കിലോയോളം കഞ്ചാവ് കണ്ടെത്തി..
ലഹരി ഇടപാടുകാർക്കിടയിൽ ആഘോരി എന്നാണ് ഹരികൃഷ്ണൻ അറിയപ്പെടുന്നത്. പഠനം പൂർത്തിയാക്കി ബാംഗ്ലൂരിൽ ജോലിക്കായി എത്തിയകാലം മുതലാണ് ലഹരി ഉപയോഗം തുടങ്ങിയതെന്ന് ഇയാൾ സമ്മതിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ പ്രത്യേകിച്ച് കഞ്ചാവ് എത്തിച്ച് നാട്ടിൽ വിൽപന നടത്തുകയാണ് ഇയാളുടെ രീതി. മുണ്ടക്കയം കാഞ്ഞിരപ്പള്ളി ഭാഗത്ത് ലഹരി കേസിൽ പിടിയിലാവുന്നവരിൽ നിന്നാണ് ഹരികൃഷ്ണനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. പ്രധാനമായും വിദ്യാർഥികളെയാണ് ഇയാൾ ലക്ഷ്യം വെക്കുന്നത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിന് ഒടുവിലാണ് ഇയാളെ എക്സൈസ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് എടുക്കാൻ പോകുന്നതന് മുൻപ് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുന്നതിനാൽ എക്സൈസിന് ഇയാളെ പിടികൂടാൻ സാധിച്ചില്ല.
കൃത്യമായി ഒരു യാത്രാ റൂട്ടല്ല ഇയാൾ പിന്തുടർന്നിരുന്നത്. ട്രെയിനും ബസും മാറി മാറി ഉപയോഗിച്ചു. പല ബസ്സുകൾ കയറിയാണ് ഇയാൾ നാട്ടിൽ നിന്നും തിരിച്ചും പോകുന്നത്. ഒഡിഷയിൽ നിന്ന് കഞ്ചാവ് എടുത്ത് തിരിച്ചുരുന്നതിനിടെയാണ് പിടിയിലായത്. ഒഡിഷയിൽ നിന്ന് വിശാഖപട്ടണം വരെ ട്രെയിനിലാണ് ഇയാൾ യാത്ര ചെയ്തത്. അവിടെ നിന്ന് ബംഗലൂരു വരെ വീണ്ടും ട്രെയിനിൽ കയറി. കേരളത്തിലേക്ക് വിവിധ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചാണ് എത്തിയത്. കേരളത്തിലെത്തിയ ശേഷം പല പല ബസ്സുകളിലായാണ് മുണ്ടക്കയത്ത് എത്തിയത്.
എന്നാൽ ഇത്തവണ ഇയാളുടെ ഓരോ ചലനവും നിരീക്ഷിച്ച് എക്സൈസ് സംഘം പിന്നാലെയുണ്ടായിരുന്നു. മുണ്ടക്കയത്ത് നിന്ന് തുടങ്ങി ദിവസങ്ങളെടുത്ത് തിരികെ എത്തുന്നത് വരെ അന്വേഷണ സംഘത്തിന്റെ നിരീക്ഷണ വലയത്തിലായിരുന്നു ഹരികൃഷ്ണൻ. മുണ്ടക്കയം ബസ്സ്റ്റാൻറിൽ വെച്ചായിരുന്നു അറസ്ററ്. എക്സൈസ് സംഘം പിടികൂടുമ്പോൾ നാല്പത് കിലോ കഞ്ചാവാണ് കൈവശം ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ സുധി കെ സത്യപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹരികൃഷ്ണനെ പിടികൂടിയത്.
വൈകീട്ടോടെ കോടതിയിൽ ഹാജരാക്കിയ ഹരികൃഷ്ണനെ റിമാന്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി മുണ്ടക്കയം ഭാഗത്ത് വിദ്യാർഥികളെ വലയിലാക്കി കഞ്ചാവ് വിൽപന ചെയ്ത ഹരികൃഷ്ണനെ വിശദമായി ചോദ്യം ചെയ്യും.