കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമ സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറും സഹനിർമാതാക്കളും മരട് പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി. അഭിഭാഷകർക്കൊപ്പമാണ് ഇവരെത്തിയത്. മരട് SHO ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വിശദാംശങ്ങൾ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് സൗബിൻ. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് മരട് SHO പറഞ്ഞു.
അരൂർ സ്വദേശി സിറാജിൽ നിന്ന് ഏഴു കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് സൗബിൻ അടക്കമുള്ളവർക്കെതിരെ മരട് പൊലീസ് കേസ് എടുത്തത്. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം എന്നാണ് കോടതി നിർദേശം.