സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ബോളിവുഡ് സൂപ്പര്‍താരം അഭിഷേക് ബച്ചന്. ഐശ്വര്യ-അഭിഷേക് വിവാഹമോചനത്തെക്കുറിച്ച് വിവിധ വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍, എന്തു വിശ്വസിക്കണമെന്ന് താരദമ്പതികളെ, ബച്ചന് കുടുംബത്തെ സ്നേഹിക്കുന്നവര്‍ക്ക് അറിയില്ല.
താന്‍ സിനിമയുടെ ലോകത്താണു വളര്‍ന്നത്. അതിനാല്‍ എന്ത് ഗൗരവമായി എടുക്കണമെന്നും എന്ത് ഗൗരവമായി എടുക്കരുതെന്നും തനിക്കറിയാം. സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നും അഭിഷേക് പറഞ്ഞു. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മിലുള്ള ദാമ്പത്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന അഭ്യൂഹങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി പ്രധാനവാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്നു. ഇക്കാലമത്രയും വേര്‍പിരിയലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളെക്കുറിച്ച് താരദമ്പതികള്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, നെഗറ്റീവ് വാര്‍ത്തകള്‍ പുറത്തുവിടുന്നത് ഒരു പുതിയ ട്രോളിംഗ് പ്രവണതയാണെന്ന് അഭിഷേക് ബച്ചന് പറഞ്ഞു.
‘മുമ്പ്, എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ എന്നെ ബാധിച്ചിരുന്നില്ല. ഇന്ന് എനിക്ക് ഒരു കുടുംബമുണ്ട്, അതുകൊണ്ട് വളരെ അസ്വസ്ഥത സൃഷ്ടിക്കുന്നു. ഞാന്‍ എന്തെങ്കിലും വ്യക്തമാക്കിയാലും ആളുകള്‍ അതു മാറ്റിമറിക്കും. കാരണം നെഗറ്റീവ് വാര്‍ത്തകള്‍ വില്ക്കപ്പെടുന്നു. ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നവരുടെ മനുഷ്യത്വം എല്ലാവര്‍ക്കുമറിയാം. ഇതൊന്നും ‘ എന്നെ ബാധിക്കുന്നില്ല. സോഷ്യല്‍ മീഡിയയിലെ കപടതകള് എല്ലാവര്‍ക്കുമറിയാം…’ അഭിഷേക് പറഞ്ഞു.
ജൂലൈ നാലിന് ഒടിടി റിലീസ് ആയ കാളിധര്‍ ലാപട്ടയുടെ പ്രമോഷനുകളുമായി തിരക്കിലാണ് അഭിഷേക് ബച്ചന്.